Join News @ Iritty Whats App Group

കുത്തനെയുള്ള ഇടിവിന് പിന്നാലെ തിരിച്ചുകയറി സ്വര്‍ണവില

കുത്തനെയുള്ള ഇടിവിന് പിന്നാലെ തിരിച്ചുകയറി സ്വര്‍ണവില
സംസ്ഥാനത്ത് സ്വർണ വിലയിൽ കുത്തനെയുള്ള ഇടിവിന് പിന്നാലെ തിരിച്ചുകയറി സ്വര്‍ണവില. മാസങ്ങൾക്ക് ശേഷം 1 ലക്ഷത്തിനും താഴേക്കെത്തിയ സ്വർണവില വൈകിട്ടോടെ തിരിച്ച് ഒരു ലക്ഷത്തിന് മുകളിലേക്ക് തന്നെ എത്തി. 

ഗ്രാമിന് 200 രൂപ വര്‍ധിച്ച് പവന് 101080 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12635 രൂപയാണ് വില. ഇന്ന് രാവിലെ മുതൽ മണിക്കൂറുകൾ കൊണ്ട് ഗ്രാമിന് 940 രൂപ കുറഞ്ഞിരുന്നു. ഇന്നുച്ചയോടെ ഒരു പവൻ സ്വർണത്തിന് 99,480 രൂപയിലേക്ക് താഴ്ന്നു. 

ഒരു പവൻ സ്വർണത്തിന് ഇന്നാകെ കുറഞ്ഞത് 7560 രൂപയായിരുന്നു. 22 കാരറ്റ് സ്വർണത്തിന്റെ നിരക്കാണ് ഇത്. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളിലാണ് വില വിവരമുള്ളത്. അവസാനമായി കഴിഞ്ഞ ജനുവരി 4 ന് ആയിരുന്നു സ്വർണ വില അവസാനമായി 1 ലക്ഷത്തിൽ താഴ്ന്ന വിലയിൽ എത്തിയിരുന്നത്

Post a Comment

أحدث أقدم
Join Our Whats App Group