Join News @ Iritty Whats App Group

‘അതിവേഗ റെയിൽ നടപ്പിലാക്കാനുള്ള ചുമതല ഇ. ശ്രീധരന് നൽകിയിട്ടില്ല’; വിവരാവകാശ അപേക്ഷയിൽ മറുപടി നൽകി അതിവേഗ റെയിൽ മന്ത്രാലയം

‘അതിവേഗ റെയിൽ നടപ്പിലാക്കാനുള്ള ചുമതല ഇ. ശ്രീധരന് നൽകിയിട്ടില്ല’; വിവരാവകാശ അപേക്ഷയിൽ മറുപടി നൽകി അതിവേഗ റെയിൽ മന്ത്രാലയം


കേരളത്തിൽ അതിവേഗ റെയിൽപാത പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീധരന് ഒരു ചുമതലയും നൽകിയിട്ടില്ലെന്ന് നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ. റെയിൽവേ മന്ത്രാലയത്തിന് നൽകിയ വിവരാവകാശ അപേക്ഷയിലാണ് അതിവേഗ റെയിൽ മന്ത്രാലയം ഇത്തരത്തിൽ മറുപടി നൽകിയത്.

2023 ജൂൺ മുതൽ 2026 ഫെബ്രുവരി ആറ് വരെയുള്ള കാലയളവിൽ ശ്രീധരനെ കേരളത്തിലെ ഒരു പദ്ധതിയിലും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് മറുപടിയിൽ പറയുന്നത്. മാത്രമല്ല പദ്ധതികൾ വിലയിരുത്തുന്നതിന് വേണ്ടിയോ ഉപദേശം നൽകുന്നതിനോ ശ്രീധരനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും വിവരാവകാശ മറുപടിയിൽ പറയുന്നു.

നേരത്തെ രാജ്യസഭയിൽ എംപിമാരായ ഹാരിസ് ബീരാനും ജോൺ ബ്രിട്ടാസും ഉന്നയിച്ച ചോദ്യത്തിന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ശ്രീധരന്റെ ചുമതലയെക്കുറിച്ച് കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞു മാറിയിരുന്നു. അതിവേഗ പാതയുമായി ബന്ധപ്പെട്ട് ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി തന്നോട് പറഞ്ഞിരുന്നുവെന്നും തന്റെ മേൽനോട്ടത്തിൽ ഡിഎംആർസി അത് ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് ഇ ശ്രീധരൻ പറഞ്ഞിരുന്നത്. മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കായി മലപ്പുറം പൊന്നാനിയിൽ അദ്ദേഹം ഓഫീസ് തുറക്കുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group