ഡോ. വന്ദന ദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷ; ഒരു ലക്ഷം രൂപ പിഴയൊടുക്കണം
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട കേസിലെ പ്രതി ജി. സന്ദീപിന് ജീവപര്യന്തം. പ്രതി ഒരു ലക്ഷം രൂപയും പിഴയൊടുക്കണം. കൊല്ലം സെഷൻസ് കോടതിയുടേതാണ് വിധി.
കേസിൽ, ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി. സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി വെള്ളിയാഴ്ച വിധിച്ചിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കിടെയാണ് ഡോ.വന്ദന ദാസിന് കുത്തേൽക്കുന്നത്.
إرسال تعليق