ചെങ്കല്‍ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്
പരിയാരം: കാരക്കുണ്ടില്‍ ചെങ്കല്‍ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു.
ചെങ്കല്‍ ലോറി ഡ്രൈവർ അരിപ്പാമ്പ്ര റഹ്മാനിയ മസ്ജിദിനു സമീപം താമസിക്കുന്ന സി. ബഷാർ (22) ആണ് മരിച്ചത്.
അരിപ്പാമ്പ്രയിലെ അഭിഷിത്ത് (19), ആസാം സ്വദേശി നജിറുല്‍ (26) ചീമേനി സ്വദേശി റോബിൻസ് (37) എന്നിവർക്കാണു പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. പരിക്കേറ്റ അഭിഷിത്ത്, നജിറുള്‍ എന്നിവരെ ആദ്യം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. റോബിൻസ് കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
അരിപ്പാമ്പ്രയിലെ സി. അബ്ദുള്‍ സലാം-പി. ആയിഷാബി ദമ്പതികളുടെ മകനാണ് മരിച്ച ബഷാർ. സഹോദരങ്ങള്‍: ബഹീജ്, ഫാത്തിമത്തുല്‍ ഷദ.
Post a Comment