കെജി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി സ്ഥാനാർഥി കെ. രഞ്ജിത്ത്
കണ്ണൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമ്യൂണിസ്റ്റ് നേതാവ് എകെജിയുടെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി ബിജെപി സ്ഥാനാർഥി.
ധർമടം മണ്ഡലം എൻഡിഎ സ്ഥാനാർഥിയും ബിജെപി സംസ്ഥാന സെക്രട്ടറിയുമായ കെ. രഞ്ജിത്താണ് പെരളശേരിയിലെ എകെജി സ്മാരകം സന്ദർശിച്ച് പുഷ്പാർച്ചന നടത്തിയത്.
ഇന്നലെ നടത്തിയ ജനസന്പർക്ക വാഹന യാത്രയ്ക്കിടെയായിരുന്നു എകെജിക്ക് ആദരം അർപ്പിച്ചത്. പാവങ്ങളുടെ പടത്തലവൻ എന്ന അറിയപ്പെടുന്ന കമ്യൂണിസ്റ്റ് നേതാവിനോടുള്ള ആദര സൂചകമായും സാമൂഹിക നേതാവെന്ന നിലയിലുമാണ് എകെജിക്ക് ആദരവ് അർപ്പിച്ചതെന്ന് കെ. രഞ്ജിത്ത് പറഞ്ഞു.
അതേസമയം എകെജിക്ക് ആദരവ് അർപ്പിച്ച സ്ഥാനാർഥിയുടെ നിലപാട് ബിജെപിക്കുള്ളിലും പുറത്തും ചർച്ചയായിട്ടുണ്ട്.
إرسال تعليق