Join News @ Iritty Whats App Group

ജി സുധാകരന് 'കൈ' കൊടുത്ത് യുഡിഎഫ്; അമ്പലപ്പുഴയിൽ കോൺ​ഗ്രസിൻ്റെ നിർണായക നീക്കം, സുധാകരനെ പിന്തുണക്കും

ജി സുധാകരന് 'കൈ' കൊടുത്ത് യുഡിഎഫ്; അമ്പലപ്പുഴയിൽ കോൺ​ഗ്രസിൻ്റെ നിർണായക നീക്കം, സുധാകരനെ പിന്തുണക്കും


ആലപ്പുഴ:അമ്പലപ്പുഴയിൽ ജി സുധാകരനെ പിന്തുണയ്ക്കാനൊരുങ്ങി യുഡിഎഫ്. പാർട്ടിയോട് പിണങ്ങി മുൻമന്ത്രിയും സിപിഎം നേതാവുമായിരുന്ന ജി സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ സുധാകരൻ കോൺ​ഗ്രസ് നേതാക്കളുമായി സംസാരിച്ചിരുന്നുവെങ്കിലും അമ്പലപ്പുഴയിലെ പിന്തുണ യുഡിഎഫ് പ്രഖ്യാപിച്ചിരുന്നില്ല. സുധാകരനുള്ള പിന്തുണ കഴിഞ്ഞ ദിവസങ്ങളിൽ യുഡിഎഫ് നേതാക്കൾക്കിടയിൽ ചർച്ചയായിരുന്നു. നേതാക്കൾ സുധാകരനുമായും ചർച്ച നടത്തി. സുധാകരനും പിന്തുണ സ്വീകരിക്കാൻ തയ്യാറായതോടെയാണ് അമ്പലപ്പുഴയിലെ പിന്തുണ പരസ്യമായത്. അമ്പലപ്പുഴയിൽ സുധാകരനെതിരെ വ്യാപക വിമർശനമാണ് സിപിഎം അഴിച്ചുവിടുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group