Join News @ Iritty Whats App Group

അ​ധി​കാ​ര​ത്തി​ൽ 8,931 ദി​വ​സ​ങ്ങ​ൾ; ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും​കൂ​ടു​ത​ൽ കാ​ലം ഭ​ര​ണ​ത്ത​ല​വ​നാ​യ വ്യ​ക്തി​യാ​യി ന​രേ​ന്ദ്ര മോ​ദി


അ​ധി​കാ​ര​ത്തി​ൽ 8,931 ദി​വ​സ​ങ്ങ​ൾ; ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും​കൂ​ടു​ത​ൽ കാ​ലം ഭ​ര​ണ​ത്ത​ല​വ​നാ​യ വ്യ​ക്തി​യാ​യി ന​രേ​ന്ദ്ര മോ​ദി


ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​രു സ​ർ​ക്കാ​രി​ന്‍റെ ത​ല​വ​നാ​യി (മു​ഖ്യ​മ​ന്ത്രി​യാ​യും പ്ര​ധാ​ന​മ​ന്ത്രി​യാ​യും) ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം അ​ധി​കാ​ര​ത്തി​ലി​രു​ന്ന വ്യ​ക്തി എ​ന്ന നേ‌​ട്ടം സ്വ​ന്ത​മാ​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ആ​കെ 8,931 ദി​വ​സ​ങ്ങ​ൾ അ​ദ്ദേ​ഹം ഈ ​പ​ദ​വി​ക​ളി​ൽ ചി​ല​വ​ഴി​ച്ചി​ട്ടു​ണ്ട്.

ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വി​ന്‍റെ​യും ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ​യും റി​ക്കാ​ർ​ഡു​ക​ൾ മ​റി​ക​ട​ന്നാ​ണ് ന​രേ​ന്ദ്ര മോ​ദി ഈ ​ച​രി​ത്ര നേ​ട്ടം കൈ​വ​രി​ച്ച​ത്. 2001 ഒ​ക്ടോ​ബ​ർ ഏ​ഴി​നാ​ണ് അ​ദ്ദേ​ഹം ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി ആ​ദ്യ​മാ​യി അ​ധി​കാ​ര​മേ​റ്റ​ത്. തു​ട​ർ​ന്ന് 12 വ​ർ​ഷ​ത്തി​ല​ധി​കം (4,607 ദി​വ​സ​ങ്ങ​ൾ) അ​ദ്ദേ​ഹം ആ ​പ​ദ​വി​യി​ൽ തു​ട​ർ​ന്നു. 2014 മേ​യ് 26ന് ​ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ അ​ദ്ദേ​ഹം, നി​ല​വി​ൽ ത​ന്‍റെ മൂ​ന്നാം ഊ​ഴ​ത്തി​ലാ​ണ്. പ്ര​ധാ​ന​മ​ന്ത്രി എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം 4,324 ദി​വ​സ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു 6,130 ദി​വ​സ​ങ്ങ​ളും ഇ​ന്ദി​രാ​ഗാ​ന്ധി 5,829 ദി​വ​സ​ങ്ങ​ളു​മാ​ണ് പ​ദ​വി​യി​ലി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​രു​ടേ​ത് പ്ര​ധാ​ന​മ​ന്ത്രി പ​ദം മാ​ത്ര​മാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി പ​ദം കൂ​ടി ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ഴാ​ണ് മോ​ദി മു​ന്നി​ലെ​ത്തു​ന്ന​ത്.

Post a Comment

أحدث أقدم
Join Our Whats App Group