Join News @ Iritty Whats App Group

ഉച്ചക്ക് ശേഷം വീണ്ടും താഴ്ന്ന് സ്വർണ വില, 24 മണിക്കൂറിനിടെ ആകെ കുറഞ്ഞത് 1280 രൂപ; ഇപ്പോഴത്തെ നിരക്കറിയാം

ഉച്ചക്ക് ശേഷം വീണ്ടും താഴ്ന്ന് സ്വർണ വില, 24 മണിക്കൂറിനിടെ ആകെ കുറഞ്ഞത് 1280 രൂപ; ഇപ്പോഴത്തെ നിരക്കറിയാം


സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഉച്ചക്ക് ശേഷം വീണ്ടും ഇടിവ്. ഒരു പവൻ സ്വ‍‌ർണത്തിന് 720 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇപ്പോൾ ഒരു പവൻ സ്വർണത്തിന് 1,18,160 രൂപയാണ്. 
1 ഗ്രാമിന്റെ വില 14,770 രൂപയാണ്. ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 1,18,880 രൂപയായിരുന്നു വില. ഇന്നലത്തെ വൈകുന്നേരത്തെ സ്വർണ വിലയിൽ നിന്നും 24 മണിക്കൂർ കഴിയുമ്പോൾ 1280 രൂപയുടെ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. 
പശ്ചിമേഷ്യൻ യുദ്ധം കനക്കുന്ന സാഹചര്യത്തിലും പതിവിന് വിപരീതമായി സ്വ‍‌ർണ വില ഇടിയുന്ന കാഴ്ച്ചയാണ് കാണാനാകുന്നത്. യുദ്ധത്തിന്റെ തുടക്കത്തിൽ സ്വ‍‍ർ‍ണ വില ഉയ‍‌ർന്നിരുന്നുവെങ്കിലും പിന്നീട് ആ ട്രെന്റ് മാറി വില ഇടിയുകയായിരുന്നു. ഇന്നലെ വൈകുന്നേരവും സ്വർണ വിലയിൽ മാറ്റം വന്നിരുന്നു. ഈ മാസം ആകെ സ്വർണ വിലയിൽ വന്ന മാറ്റങ്ങൾ അറിയാം.
ഈ മാസത്തെ സ്വ‌‍‌ർണ വില ഒറ്റ നോട്ടത്തിൽ
മാ‍‍‌ർച്ച് 1- 1,26,920 രൂപ ( ഏറ്റവും കൂടിയ സ്വ‍ർണ വില)
മാ‍‌‌ർച്ച് 2- രാവിലെ 1,24, 520 രൂപ| വൈകീട്ട് 1,25,040 രൂപ
മാ‌‍‍‌ർച്ച് 3- രാവിലെ 1,24,680 രൂപ| വൈകീട്ട് 1,22,920 രൂപ
മാ‍‌‍ർച്ച് 4- 1,20, 640 രൂപ
മാ‍‌ർച്ച് 5- രാവിലെ 1,19,920 രൂപ| വൈകീട്ട് 119440 രൂപ
മാ‍‍‌ർച്ച് 6- രാവിലെ 1,18,880 രൂപ| വൈകീട്ട് 1,18,160 രൂപ (ഏറ്റവും കുറഞ്ഞ സ്വ‍‍‍‍‌ർണ വില)
അതേ സമയം, വെള്ളി വിലയിൽ മാറ്റമില്ല. 1 ഗ്രാം വെള്ളിക്ക് 285 രൂപയും 10 ഗ്രാം വെളളിക്ക് 2850 രൂപയും തന്നെയാണ് വില.

Post a Comment

Previous Post Next Post
Join Our Whats App Group