Join News @ Iritty Whats App Group

രാ​ജ്യ​ത്ത് പാ​ച​ക വാ​ത​ക ഉ​പ​യോ​ഗം ഈ​മാ​സം 17 ശ​ത​മാ​നം കു​റ​ഞ്ഞു

രാ​ജ്യ​ത്ത് പാ​ച​ക വാ​ത​ക ഉ​പ​യോ​ഗം ഈ​മാ​സം 17 ശ​ത​മാ​നം കു​റ​ഞ്ഞു


പ​ര​വൂ​ർ: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം ഇ​ന്ത്യ​യി​ലെ പാ​ച​ക​വാ​ത​ക വി​പ​ണി​യെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. മാ​ർ​ച്ച് ആ​ദ്യ പ​കു​തി​യി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്തെ എ​ൽ​പി​ജി ഉ​പ​ഭോ​ഗം 17.7 ശ​ത​മാ​നം കു​റ​ഞ്ഞു​വെ​ന്ന് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. വി​ത​ര​ണ ശൃം​ഖ​ല​യി​ലു​ണ്ടാ​യ ത​ട​സ​ങ്ങ​ൾ കാ​ര​ണം ഗാ​ർ​ഹി​ക പാ​ച​ക​വാ​ത​ക ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള വി​ത​ര​ണം സ​ർ​ക്കാ​ർ വെ​ട്ടി​ക്കു​റ​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച് ആ​ദ്യ ര​ണ്ടാ​ഴ്ച​യി​ൽ 1.387 ദ​ശ​ല​ക്ഷം ട​ണ്ണാ​യി​രു​ന്ന ഉ​പ​ഭോ​ഗം ഇ​ത്ത​വ​ണ 1.147 ദ​ശ​ല​ക്ഷം ട​ണ്ണാ​യി ചു​രു​ങ്ങി. ഫെ​ബ്രു​വ​രി ആ​ദ്യ പ​കു​തി​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 26.3 ശ​ത​മാ​ന​ത്തി​ന്റെ ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ പാ​ച​ക​വാ​ത​ക ആ​വ​ശ്യ​ത്തി​ന്‍റെ 60 ശ​ത​മാ​ന​വും ഇ​റ​ക്കു​മ​തി​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും എ​ത്തു​ന്ന ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഇ​റാ​ൻ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് തി​രി​ച്ച​ടി​യാ​യ​ത്. സൗ​ദി അ​റേ​ബ്യ, യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്‌​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ത​ര​ണ​വും ഇ​തോ​ടെ ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. യു​ദ്ധം കാ​ര​ണം ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ വ്യോ​മ​പാ​ത​ക​ൾ അ​ട​ച്ച​തോ​ടെ വി​മാ​ന ഇ​ന്ധ​ന​മാ​യ എ​ടി​എ​ഫ് ഉ​പ​ഭോ​ഗ​ത്തി​ലും നാ​ല് ശ​ത​മാ​നം കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, പാ​ച​ക​വാ​ത​ക വി​പ​ണി പ്ര​തി​സ​ന്ധി​യി​ലാ​ണെ​ങ്കി​ലും രാ​ജ്യ​ത്ത് പെ​ട്രോ​ൾ, ഡീ​സ​ൽ വി​ൽ​പ്പ​ന​യി​ൽ വ​ർ​ധ​ന​വു​ണ്ടാ​യി. പെ​ട്രോ​ൾ വി​ൽ​പ്പ​ന 13.2 ശ​ത​മാ​ന​വും ഡീ​സ​ൽ ഉ​പ​ഭോ​ഗം 8.2 ശ​ത​മാ​ന​വും ഉ​യ​ർ​ന്നു. വി​റ​കി​ന് പ​ക​ര​മാ​യി പാ​ച​ക​വാ​ത​കം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ങ്ങ​ൾ​ക്ക് വി​ത​ര​ണ​ത്തി​ലെ ഈ ​കു​റ​വ് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

Post a Comment

أحدث أقدم
Join Our Whats App Group