Join News @ Iritty Whats App Group

ഉച്ചക്ക് ശേഷം വീണ്ടും ഇടിഞ്ഞ് താഴേക്ക്! മണിക്കൂറുകൾക്കുള്ളിൽ കുറഞ്ഞത് 1720 രൂപ; ഇപ്പോഴത്തെ സ്വർണ നിരക്കറിയാം

ഉച്ചക്ക് ശേഷം വീണ്ടും ഇടിഞ്ഞ് താഴേക്ക്! മണിക്കൂറുകൾക്കുള്ളിൽ കുറഞ്ഞത് 1720 രൂപ; ഇപ്പോഴത്തെ സ്വർണ നിരക്കറിയാം


തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് രാവിലത്തെ വിലയിൽ നിന്ന് 265 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,250 രൂപയാണ് ഇപ്പോൾ വില വരുന്നത്. ഇതോടെ ഒരു പവന് 1,06,000 രൂപയായി ഉച്ചക്ക് ശേഷമുള്ള വില. 
പവന് 1720 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് രാവിലെ ഒരു പവന് 1,07, 720 രൂപയായിരുന്നു വില. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള നിരക്കുകളാണിത്.
 അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം. ഇക്കഴിഞ്ഞ മാർച്ച് 23 ന് സ്വർണ വില 99,480 എന്ന നിരക്കിലെത്തിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group