Join News @ Iritty Whats App Group

ഇ​രി​ക്കൂ​ർ കു​ഞ്ഞാ​മി​ന വ​ധം: 10 വ​ർ​ഷ​ത്തി​നു​ശേ​ഷം ര​ണ്ട് പ്ര​തി​ക​ൾ ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പി​ടി​യി​ൽ


ഇ​രി​ക്കൂ​ർ കു​ഞ്ഞാ​മി​ന വ​ധം: 10 വ​ർ​ഷ​ത്തി​നു​ശേ​ഷം ര​ണ്ട് പ്ര​തി​ക​ൾ ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പി​ടി​യി​ൽ


ക​ണ്ണൂ​ർ: ഇ​രി​ക്കൂ​റി​ൽ വീ​ട്ടി​ൽ ക​യ​റി വ​യോ​ധി​ക​യെ കൊ​ല​പ്പെ​ടു​ത്തി സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന കേ​സി​ലെ ര​ണ്ട് പ്ര​തി​ക​ൾ 10 വ​ർ​ഷ​ത്തി​നു ശേ​ഷം അ​റ​സ്റ്റി​ൽ. ഇ​രി​ക്കൂ​ർ സി​ദ്ദി​ഖ് ന​ഗ​റി​ലെ പ​രേ​ത​നാ​യ നി​ട്ടൂ​ര്‍ മൊ​യ്തീ​ന്‍റെ ഭാ​ര്യ സ​ബീ​ന മ​ന്‍​സി​ലി​ല്‍ കു​ഞ്ഞാ​മി​ന കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലാ​ണ് മ​ധ്യ​പ്ര​ദേ​ശ് ഉ​ജ്ജ​യി​ൻ സ്വ​ദേ​ശി​നി​ക​ളാ​യ പ​ർ​വീ​ൺ ബാ​നു (55), മ​ക​ൾ സ​ക്കീ​ന ഫാ​ത്തി​മ (32) എ​ന്നി​വ​രെ ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ർ​വീ​ൺ ബാ​നു​വി​ന്‍റെ മ​ക​ൻ അ​ബാ​സ് അ​ലി​യാ​ണ് ഇ​നി പി​ടി​യി​ലാ​കാ​നു​ള്ള​ത്.

ക​ണ്ണൂ​ർ ക്രൈം ​ബ്രാ​ഞ്ചി​ലെ സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീം ​എ​സ്പി എ. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ഡി​വൈ​എ​സ്പി സു​ധീ​ർ ക​ല്ല​ൻ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ബ്ദു​ൾ റൗ​ഫ്, ഗി​രീ​ഷ്, സു​ധീ​ഷ് എ​എ​സ്ഐ മ​ഞ്ജു​ള എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ധ്യ​പ്ര​ദേ​ശ് ഉ​ജ്ജ​യി​നി​ൽ വ​ച്ചാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ ക​ണ്ണൂ​രി​ൽ എ​ത്തി​ച്ചു.

2016 ഏ​പ്രി​ൽ 30നാ​ണ് ഇ​രി​ക്കൂ​ർ സി​ദ്ദീ​ഖ് ന​ഗ​ർ സ്വ​ദേ​ശി​നി കു​ഞ്ഞാ​മി​ന ക​വ​ര്‍​ച്ച​യ്ക്കി​ടെ അ​തി​ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ടു​ന്ന​ത്. കു​ഞ്ഞാ​മി​ന​യു​ടെ വീ​ട്ടു​പ​റ​മ്പി​ലെ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ച ര​ണ്ടു സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നു​മാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ഇ​രി​ക്കൂ​ർ പോ​ലീ​സി​ന് മ​ന​സി​ലാ​യി​രു​ന്നു. വ​യ​റ്റിലും ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലുമായി​യി 19 കു​ത്തു​ക​ളേ​റ്റി​രു​ന്നു. കു​ഞ്ഞാ​മി​ന​യു​ടെ ദേ​ഹ​ത്തു​ണ്ടാ​യി​രു​ന്ന പ​ത്തു പ​വ​നോ​ളം സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ന​ഷ​ട​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ, ഇ​വ​ർ ഏ​ത് സം​സ്ഥാ​ന​ക്കാ​രാ​ണെ​ന്നു​പോ​ലും വ്യ​ക്ത​മാ​യി​രു​ന്നി​ല്ല. ആ​ദ്യ​നാ​ളു​ക​ളി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ സ്‌​ക്വാ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം ന​ട​ത്തി പ​തി​നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പോ​ലീ​സ് പ്ര​തി​ക​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. കൊ​ല​പാ​ത​കം ന​ട​ത്തി​യ ശേ​ഷം മൂ​വ​ർ​സം​ഘം അ​ന്ന് രാ​വി​ലെ ഒ​ന്പത​ര​യ്ക്ക് ക്വാ​ര്‍​ട്ടേ​ഴ്‌​സ് ഒ​ഴി​ഞ്ഞു പോ​യി​രു​ന്ന​താ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ത​ന്നെ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. രാ​വി​ലെ എ​ട്ടു​മ​ണി​ക്കും ഒ​ന്പ​ത​ര​യ്ക്കു​മി​ടെ​യി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്ന് പോ​സ്റ്റ് മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലും സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

മൂ​വ​രും വ്യാ​ജ​പേ​രും മേ​ല്‍​വി​ലാ​സ​വു​മാ​ണ് ഇ​വി​ടെ ന​ല്‍​കി​യ​തെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. കൊ​ല​ന​ട​ന്ന ദി​വ​സം ഇ​രി​ക്കൂ​റി​ല്‍ നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ രാ​വി​ലെ 10.45ന് ​എ​ത്തി​യ സം​ഘം ഇ​വി​ടെ പ്ര​കാ​ശ് ജം​ഗ്ഷ​നി​ല്‍ നി​ല്‍​ക്കു​ന്ന സി​സിടി​വി ദൃ​ശ്യ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം സം​ഘം മ​ഹാ​രാ​ഷ്‌​ട്ര​യി​ലേ​ക്ക് പോ​യ​തെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പോ​ലീ​സി​ന് വ്യ​ക്ത​മാ​യ​ത്. തു​ട​ര്‍​ന്ന് ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ലു​മെ​ത്തി.

ഇ​വി​ടെ നി​ന്നു രാ​ജ​സ്ഥാ​നി​ലെ അ​ജ്മീ​റി​ലെ​ത്തി​യ​വ​ർ 21 മു​ത​ല്‍ വീ​ണ്ടും റാ​യ്ഗു​ഡി​ലെ ഹോ​ട്ട​ലി​ല്‍ താ​മ​സി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഇ​തി​നു ശേ​ഷം ഇ​വ​ര്‍ എ​ങ്ങോ​ട്ടു പോ​യ​തെ​ന്ന​തി​നെ കു​റി​ച്ചു വ്യ​ക്ത​മാ​യ വി​വ​ര​മൊ​ന്നും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല.സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സം​ഘം ഉ​പ​യോ​ഗി​ച്ചി​രു​ന്ന സിം​കാ​ര്‍​ഡി​ലെ മേ​ല്‍​വി​ലാ​സം ക​ര്‍​ണാ​ട​ക ഗു​ണ്ട​ല്‍ പേ​ട്ടി​ലെ സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പേ​രി​ലു​ള​ള​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തേ തു​ട​ര്‍​ന്ന് പോ​ലീ​സ് സം​ഘം ഇ​വി​ടെ എ​ത്തി​യെ​ങ്കി​ലും ഇ​വ​ര്‍ ഇ​വി​ടെ വാ​ട​ക​യ്ക്കു താ​മ​സി​ച്ച​പ്പോ​ള്‍ അ​യ​ല്‍​വാ​സി​യാ​യ യു​വ​തി​ക്ക് മാ​ക്‌​സി വി​ല്‍​പ​ന ന​ട​ത്തി സിം​കാ​ര്‍​ഡ് കൈ​വ​ശ​പ്പെ​ടു​ത്തി​യ​താ​ണെ​ന്നു വ്യ​ക്ത​മാ​യി​രു​ന്നു. ദേ​ശീ​യ ക്രൈം ​റി​ക്കാ​ര്‍​ഡ്‌​സ് ബ്യൂ​റോ​യ്ക്ക് ഉ​ള്‍​പ്പെ​ടെ പ്ര​തി​ക​ളെ കു​റി​ച്ചു​ള​ള വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യെ​ങ്കി​ലും കാ​ര്യ​മാ​യ അ​ന്വേ​ഷ​ണ പു​രോ​ഗ​തി​യു​ണ്ടാ​യി​ല്ല.

വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ന്‍ ക​ഴി​യാ​യ​തോ​ടെ നാ​ട്ടു​കാ​രും ആ​ക്‌ഷന്‍ ക​മ്മി​റ്റി​യും പ്ര​ക്ഷോ​ഭ​മാ​രം​ഭി​ക്കു​ക​യും കേ​സ് 2021 ജൂ​ണി​ല്‍ സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ ക്രൈം ​ബ്രാ​ഞ്ചി​ന് വീ​ടു​ക​യും ചെ​യ്തു. 2013ൽ ​ആ​ന്ധ്ര​യി​ൽ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​ർ​ന്ന കേ​സ് ഇ​വ​ർ​ക്കെ​തി​രേ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ത​മി​ഴ്നാ​ട്, ഗു​ജ​റാ​ത്ത്, തി​രു​വ​ന​ന്ത​പു​രം, ഷൊ​ർ​ണൂ​ർ, വ​യ​നാ​ട് മാ​ന​ന്ത​വാ​ടി​യി​ലും ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. ഷൊ​ർ​ണൂ​ർ പോലീ​സി​ൽ ഇ​വ​ർ​ക്കെ​തി​രെ പ​ണം വാ​ങ്ങി ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സു​ണ്ട്. പ​ല ഭാ​ഷ​ക​ളും സം​സാ​രി​ക്കു​ന്ന മൂ​ന്നു​പേ​രെ​യും ക​ണ്ടെ​ത്താ​ൻ വ​ർ​ഷ​ങ്ങ​ളാ​യി നീ​ണ്ടു നി​ന്ന അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

Post a Comment

Previous Post Next Post
Join Our Whats App Group