ഗൾഫ് മേഖലകളിൽ നാളെ നടത്താനിരുന്ന 10,12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്
ദുബായ്: ഗൾഫ് മേഖലയിലെ പരീക്ഷകൾ മാറ്റിവെച്ചു. 10,12 ക്ലാസുകളിൽ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചതായി സിബിഎസ്ഇ അറിയിച്ചു. പുതുക്കിയ തീയതി പിന്നട് അറിയിക്കും. സാഹചര്യം വിലയിരുത്തി തുടർ തീരുമാനം എടുക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ജമ്മു കാശ്മീരിൽ വ്യാപകമായി പ്രതിഷേധങ്ങൾ തുടരുന്നതിനാൽ പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്. കശ്മീരിൽ ഇന്ന് നടത്താനിരുന്ന വിവിധ പരീക്ഷകളാണ് മാറ്റിവച്ചത്.
إرسال تعليق