Join News @ Iritty Whats App Group

ഇരിട്ടി മേഖലയിൽ മീറ്റർ സീൽ ചെയ്യാൻ സൗകര്യമൊരുക്കണം: എസ്ടിയു (STU)

ഇരിട്ടി മേഖലയിൽ മീറ്റർ സീൽ ചെയ്യാൻ സൗകര്യമൊരുക്കണം: എസ്ടിയു (STU)


​ഇരിട്ടി: ഇരിട്ടി നഗരസഭയും പരിസര പഞ്ചായത്തുകളും ഉൾപ്പെടുന്ന മലയോര മേഖലയിലെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ മീറ്റർ സീൽ ചെയ്യുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടി വേണമെന്ന് മോട്ടോർ & എൻജിനീയറിങ് വർക്കേഴ്സ് യൂണിയൻ (എസ്ടിയു) ഇരിട്ടി യൂണിറ്റ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ലീഗൽ മെട്രോളജി ഇൻസ്പെക്ടർക്ക് യൂണിയൻ നിവേദനം നൽകി.
​ഇരിട്ടി മുനിസിപ്പാലിറ്റി, പടിയൂർ, ഉളിക്കൽ, പായം, ആറളം, അയ്യൻകുന്ന്,മുഴക്കുന്ന്, പേരാവൂർ, കേളകം, കൊട്ടിയൂർ തുടങ്ങിയ പഞ്ചായത്തുകളിലെ തൊഴിലാളികൾ നിലവിൽ 40-ഉം 50-ഉം കിലോമീറ്റർ സഞ്ചരിച്ച് മട്ടന്നൂർ ഓഫീസിലെത്തിയാണ് മീറ്റർ സീൽ ചെയ്യുന്നത്. ഇത് വലിയ സമയനഷ്ടത്തിനും സാമ്പത്തിക ബുദ്ധിമുട്ടിനും ഇടയാക്കുന്നുണ്ട്.
​ഈ പ്രയാസം കണക്കിലെടുത്ത് മാസത്തിൽ ഒരു ദിവസമെങ്കിലും ഇരിട്ടി മേഖലയിൽ മീറ്റർ സീൽ ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് യൂണിയൻ സെക്രട്ടറി അബ്ദുൽ നാസർ ആവശ്യപ്പെട്ടു. ഇതിനാവശ്യമായ സ്ഥലസൗകര്യങ്ങൾ തൊഴിലാളി സംഘടനകൾ ഒരുക്കി നൽകുമെന്നും അധികൃതർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group