Join News @ Iritty Whats App Group

മട്ടന്നൂർ പുലിയങ്ങോട് ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു

മട്ടന്നൂർ പുലിയങ്ങോട് ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു




മട്ടന്നൂർ: പുലിയങ്ങോട് ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു. മട്ടന്നൂർ അമ്പലം റോഡിൽ ലയൺസ് ക്ലബ്ബിന് സമീപത്തെ കെ.സച്ചിൻ(27) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ പുലിയങ്ങോട് വെച്ചാണ് അപകടമുണ്ടായത്. അയ്യല്ലൂരിൽ പി.എസ്.സി. പരിശീലന ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സച്ചിൻ സഞ്ചരിച്ച ബൈക്ക് വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു.വയറിനും മറ്റും പരിക്കേറ്റ ഇദ്ദേഹത്തെ മട്ടന്നൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അച്ഛൻ: പരേതനായ ജനാർദ്ദനൻ.
അമ്മ: സുധീഷ്ണ.
സഹോദരി: ആര്യ.

സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് പൊറോറനിദ്രാലയത്തിൽ

Post a Comment

Previous Post Next Post
Join Our Whats App Group