Join News @ Iritty Whats App Group

ഒൻപത് വയസുകാരിയെ പീഡിപ്പിച്ചു: കോഴിക്കോട് RSS പ്രവര്‍ത്തകൻ അറസ്റ്റില്‍

ഒൻപത് വയസുകാരിയെ പീഡിപ്പിച്ചു: കോഴിക്കോട് RSS പ്രവര്‍ത്തകൻ അറസ്റ്റില്‍


ഒൻപത് വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റില്‍. കോഴിക്കോട് മുക്കം തേച്ച്യാട് സ്വദേശി ബാബുരാജനെ (50) ആണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി സജീവ് ആര്‍ എസ് എസ് പ്രവർത്തകനാണ്. വിദ്യാർഥിനിയുടെ കുടുംബ സുഹൃത്തായിരുന്നു ബാബുരാജൻ. ഈ വിശ്വാസം ചൂഷണം ചെയ്താണ് പീഡനം നടത്തിയതെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. 


സ്കൂളിൽ വച്ച് വിദ്യാർഥിനിയുടെ സ്വഭാവ മാറ്റത്തിൽ സംശയം തോന്നിയപ്പോൾ നടത്തിയ കൗൺസിലിങ്ങിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. മുൻപും പല തവണ കുട്ടി പീഡനത്തിരയായിട്ടുണ്ട് എന്നാണ് പരാതിയിൽ പറയുന്നത്.


പ്രതിയായ ബാബുരാജൻ നാട്ടിലെ സജീവ ബി ജെ പി, ആര്‍ എസ് എസ് പ്രവർത്തകനാണ്. മുക്കം പൊലീസ് അറസ്റ്റ് ചെയ്ത ബാബുരാജനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

أحدث أقدم
Join Our Whats App Group