Join News @ Iritty Whats App Group

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​നം: സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം; യു​വ​തി​ക​ൾ പ്ര​വേ​ശി​ക്ക​രു​ത് എ​ന്ന നി​ല​പാ​ടാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് ഉ​ള്ള​ത്; ര​മേ​ശ് ചെ​ന്നി​ത്ത​ല

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​നം: സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം; യു​വ​തി​ക​ൾ പ്ര​വേ​ശി​ക്ക​രു​ത് എ​ന്ന നി​ല​പാ​ടാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് ഉ​ള്ള​ത്; ര​മേ​ശ് ചെ​ന്നി​ത്ത​ല


തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​ത്തി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ്‌ ചെ​ന്നി​ത്ത​ല. മു​ൻ നി​ല​പാ​ട് സ​ർ​ക്കാ​ർ തി​രു​ത്തു​മോ എ​ന്ന് അ​റി​യാ​ൻ താ​ല്പ​ര്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​വ​തി​ക​ൾ ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​ക്ക​രു​ത് എ​ന്ന നി​ല​പാ​ടാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് ഉ​ള്ള​ത്. അ​ത് തി​രു​ത്തി​യാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ സ​ത്യ​വാം​ഗ്മൂ​ലം ന​ൽ​കി​യ​തെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു. നി​ല​പാ​ടി​ൽ മാ​റ്റം ഉ​ണ്ടെ​ങ്കി​ൽ പ​റ​യാ​ൻ ധൈ​ര്യം കാ​ണി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

അ​തേ​സ​മ​യം ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​ക​ള്‍ സു​പ്രീം​കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. സ്ത്രീ​ക​ള്‍​ക്ക് ശ​ബ​രി​മ​ല​യി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന 2018 ലെ ​വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച ചീ​ഫ് ജ​സ്റ്റി​സ് അം​ഗ​മാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​കും ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്. ഒ​ന്‍​പ​തം​ഗ ബെ​ഞ്ച് ഹ​ര്‍​ജി​ക​ളി​ല്‍ എ​ന്ന് മു​ത​ല്‍ വാ​ദം കേ​ള്‍​ക്കു​മെ​ന്ന​തി​ലും ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് രൂ​പീ​ക​രി​ക്കു​ന്ന​തി​ലു​മ​ട​ക്കം തി​ങ്ക​ളാ​ഴ്ച തീ​രു​മാ​ന​മു​ണ്ട​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Post a Comment

أحدث أقدم
Join Our Whats App Group