Join News @ Iritty Whats App Group

കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി: പെരുവഴിയിലായി യാത്രക്കാര്‍, പല റൂട്ടിലും അധിക സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി

കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി: പെരുവഴിയിലായി യാത്രക്കാര്‍, പല റൂട്ടിലും അധിക സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി


ണ്ണൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി നടാല്‍ ഒ.കെ. യു പി സ്കൂളിന് സമീപം അടിപ്പാത നിർമിക്കുമെന്ന ഉറപ്പ് ദേശീയ പാത അധികൃതർ പാലിക്കാത്തതില്‍ പ്രതിഷേധിച്ച്‌ കണ്ണൂർ ജില്ലയില്‍ സ്വകാര്യ ബസ്സുകള്‍ നടത്തിയ പണിമുടക്ക് തുടങ്ങി.

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സ്വകാര്യ ബസുകള്‍ സർവീസ് നടത്താത്തത് കാരണം യാത്രക്കാർ വലഞ്ഞു. കെ.എസ്.ആർ ടി സി പല ഭാഗങ്ങളിലും അധിക സർവ്വീസ് നടത്തുന്നത് ആശ്വാസമേകിയിട്ടുണ്ട്. ഒന്നും രണ്ടും ബസുകളുള്ള ഉടമകള്‍ സർവീസ് നടത്തുമെന്ന് പറഞ്ഞിട്ടിട്ടുണ്ടെങ്കിലും തടയാനാണ് ബസ് ഉടമകളുടെ തീരുമാനം.

കണ്ണൂർ - തലശേരി -' കൂത്തുപറമ്പ് - കണ്ണൂർ, തലശേരി - പാനൂർ മാഹി പാലം,' തളിപ്പറമ്പ് - കണ്ണൂർ, തളിപറമ്പ് -ആലക്കോട് - ശ്രീ കണ്ഠാപുരം ',പയ്യന്നൂർ - തളിപറമ്പ്, ഇരിക്കൂർ - തലശേരി - മട്ടന്നൂർ -കണ്ണൂർ എന്നി വിവിധ മേഖലകളില്‍ ബസ് സർവീസുകള്‍ മുടങ്ങി. സ്വകാര്യ ബസുകള്‍ സ്റ്റാൻഡുകളിലും റോഡരികിലും നിർത്തിയിട്ടിരിക്കുകയാണ്. വിദ്യാർത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാർ കെ.എസ്.ആർ.ടി.സിയെയാണ് ആശ്രയിക്കുന്നത്. പണിമുടക്കില്‍ യാത്രാ ക്ളേശം പരിഹരിക്കാൻ സ്വകാര്യ വാഹനങ്ങളും സർവീസ് നടത്തുന്നുണ്ട്. നടാല്‍ഒ.കെ യു.പി സ്കൂളിന് സമീപംഅടിപ്പാത നിർമ്മാണത്തില്‍ അനിശ്ചിതത്വം നിലനിന്നതോടെയാണ് ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ജില്ലയിലെ സ്വകാര്യ ബസ്സുകള്‍ പൂർണ്ണമായും ഇന്ന് രാവിലെ മുതല്‍ സർവീസ് നിർത്തിവെച്ചതോടെ പതിനായിരക്കണക്കിന് യാത്രക്കാർ പെരുവഴിയിലായി.ദേശീയപാത 66-ന്റെ നിർമാണം പൂർത്തിയാകുമ്പോള്‍ നടാല്‍ ഒ.കെ.യുപി സ്കൂളിന് സമീപം അടിപ്പാത നിർമിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്.

എന്നാല്‍ നിലവിലെ അശാസ്ത്രീയമായ നിർമാണം കാരണം അടിപ്പാതയില്ലെങ്കില്‍ കണ്ണൂർ-തോട്ടട വഴി തലശ്ശേരിയിലേക്ക് പോകുന്ന ബസ്സുകള്‍ക്ക് ഏകദേശം 7 കിലോമീറ്റർ അധികം ദൂരം ചുറ്റി സഞ്ചരിക്കേണ്ടി വരും. അധിക ദൂരം ഓടുന്നത് ഇന്ധനച്ചെലവ് വർദ്ധിപ്പിക്കുമെന്നും നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഇത് താങ്ങാനാവില്ലെന്നും ബസ്സുടമകള്‍ വ്യക്തമാക്കുന്നു. നിലവിലുള്ള സർവീസ് റോഡുകളുടെ വീതിക്കുറവും ഉയരക്കുറവും വലിയ വാഹനങ്ങള്‍ കടന്നുപോകുന്നതിന് തടസ്സമാകുന്നുണ്ട്.നാളെ പുലർച്ചെ മുതല്‍ വൈകുന്നേരം വരെയാണ് പണിമുടക്ക്.കണ്ണൂർ-തലശ്ശേരി റൂട്ടിലെ യാത്രക്കാരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുകയെങ്കിലും ജില്ലയിലെ മറ്റ് ഭാഗങ്ങളിലേക്കുള്ള സ്വകാര്യ ബസ് സർവീസുകളും സ്തംഭിച്ചു.യാത്രാക്ലേശം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി അധിക സർവീസുകള്‍ നടത്തുന്നുണ്ടെങ്കിലും തിരക്ക് നിയന്ത്രിക്കാൻ ഇത് പര്യാപ്തമാകില്ല.സർക്കാർ തലത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളിലും സമരം ശക്തമാക്കാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം.

Post a Comment

أحدث أقدم
Join Our Whats App Group