Join News @ Iritty Whats App Group

പെയിന്റിംഗ് തൊഴിലിനിടെ കെട്ടിടത്തിൽ നിന്നു വീണ് പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന പടിയൂർ വട്ടപ്പാറ സ്വദേശി മരിച്ചു

പെയിന്റിംഗ് തൊഴിലിനിടെ കെട്ടിടത്തിൽ നിന്നു വീണ് പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന പടിയൂർ വട്ടപ്പാറ സ്വദേശി മരിച്ചു


ഇരിട്ടി: തൊഴിലിനിടെ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന പെയിൻ്റിംഗ് തൊഴിലാളി മരിച്ചു. പടിയൂർ വട്ടപ്പാറയിലെ കിഴക്കേ വള്ളിക്കാട്ടിൽ കെ.എം. ജോസ് (62) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് തളിപ്പറമ്പിലെ ഒരു വീട്ടിൽ പെയിന്റിംഗ് തൊഴിലിനിടെ കെട്ടിടത്തിൻ്റെ മുകളിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. തലയ്ക്കും നട്ടെല്ലിനും ഗുരുതര പരുക്കേറ്റ ജോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കഴാഴ്ച രാവിലെ മരണമടയുകയായിരുന്നു. 

പുലിക്കാട് ടൗണിലെ ആദ്യകാല വ്യാപാരിയായിരുന്ന പരേതനായ മാത്യുവിന്റെയും ഏലിയാമ്മയുടെയും മകനാണ്. ഭാര്യ: താരാ ജോസ്. മക്കൾ: അഖിൽ, അമൃത. മരുമക്കൾ: റയന , ജിതിൻ. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മാങ്കുഴി സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ

Post a Comment

أحدث أقدم
Join Our Whats App Group