Join News @ Iritty Whats App Group

പാട്ടിന്റെ പാൽനിലാവ് മാഞ്ഞു, നൊമ്പരമായി വേർപാട്, എസ്പി വെങ്കിടേഷിന് കണ്ണീരോടെ അന്ത്യാഞ്ജലി, ചെന്നൈയിൽ സംസ്കാരം പൂര്‍ത്തിയായി

പാട്ടിന്റെ പാൽനിലാവ് മാഞ്ഞു, നൊമ്പരമായി വേർപാട്, എസ്പി വെങ്കിടേഷിന് കണ്ണീരോടെ അന്ത്യാഞ്ജലി, ചെന്നൈയിൽ സംസ്കാരം പൂര്‍ത്തിയായി


ചെന്നൈ: സംഗീത സംവിധായകൻ എസ് പി വെങ്കിടേഷിന് ചലച്ചിത്ര ലോകത്തിന്റെ അന്ത്യാഞ്ജലി. സംസ്കാരം ചെന്നൈ പോരൂരിലെ വൈദ്യുത ശ്മശാനത്തിൽ നടന്നു. ആലപാക്കത്തുള്ള വീട്ടിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് 4 മണിയോടെ ആയിരുന്നു സംസ്കാരം. സിനിമാ, സംഗീത ലോകത്തെ പ്രമുഖരും നിരവധി ആസ്വാദകരും വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. നടൻ ജയറാം, ഗായകരായ സുജാത, ബിജു നാരായണൻ, സംഗീത സംവിധായകൻ ശരത്, സൗണ്ട് ഡിസൈനർ എം.ആർ. രാജകൃഷ്ണൻ എന്നിവർ വീട്ടിലെത്തി ആദരം അറിയിച്ചു. മാക്ടയ്ക്കും ഫെഫ്ക മ്യൂസിക് ഡയറക്ട്ടേഴ്‌സ് യൂണിയനും വേണ്ടി റീത്ത് സമർപ്പിച്ചു. എന്നാൽ കേരള സർക്കാറിന്റെ പ്രതിനിധികൾ ആരും വീട്ടിലോ ശ്മശാനത്തിലോ എത്തിയിരുന്നില്ല.1980കളിലും 90കളിലുമായി മലയാളത്തിൽ 500 ഓളം ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ വെങ്കിടേഷിന്, മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group