റംസാൻ മാസത്തിൽ ഉറുദു മീഡിയം ജൂനിയർ പ്രൈമറി, സെക്കൻഡറി സ്കൂളുകളിലെ സമയക്രമം പരിഷ്കരിച്ച് കർണാടക സർക്കാർ; എതിർപ്പുമായി ബി ജെ പി
ഹിന്ദുവായിരുന്നിട്ടും മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതുതന്നെയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് ചാലവടി നാരായണസ്വാമി പറഞ്ഞു. സർക്കാർ റംസാന് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെങ്കിൽ, എന്തുകൊണ്ട് ഹിന്ദുക്കൾക്ക് ശ്രദ്ധ നൽകുന്നില്ല. വോട്ടിന് വേണ്ടി മുസ്ലീങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സർക്കാറാണെന്ന് കർണാടകയിലെ ജനങ്ങൾക്ക് തോന്നുമെന്നും നാരായണസ്വാമി കൂട്ടിച്ചേർത്തു. നവരാത്രിയിലും സമാനമായ ഇളവുണ്ടാകുമോയെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ലയും ചോദിച്ചു.
റംസാൻ സമയത്ത് അധ്യാപകരെയും ജീവനക്കാരെയും നേരത്തെ പോകാൻ അനുവദിക്കുന്നു. പക്ഷേ നവരാത്രിയിൽ ഇത് അനുവദിക്കുമോ? കോൺഗ്രസ് എപ്പോഴും അവരുടെ വോട്ട് ബാങ്കിന് മുൻഗണന നൽകുന്നു. ഭരണഘടന അനുസരിച്ച് കാര്യങ്ങൾ ന്യായമായും തുല്യമായും ചെയ്യണമെന്ന കാഴ്ചപ്പാട് അവർക്കില്ലെന്നും പൂനവല്ല എഎൻഐയോട് പറഞ്ഞു. എല്ലാ സമുദായങ്ങളെയും തുല്യമായി പരിഗണിക്കാനുള്ള ശ്രമങ്ങളെ ബിജെപി എതിർക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര ആരോപിച്ചതോടെ കോൺഗ്രസ് തിരിച്ചടിച്ചു
Post a Comment