Join News @ Iritty Whats App Group

കാപ്പുംകടവിലെ തറവാട് സന്തോഷ ഭവനം നാടിനു സമർപ്പിച്ചു

കാപ്പുംകടവിലെ തറവാട് സന്തോഷ ഭവനം നാടിനു സമർപ്പിച്ചു


ഇരിട്ടി: മുഴപ്പിലങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന നന്മ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ അയ്യപ്പൻ കാവ് കാപ്പുംകടവിൽ ആരംഭിച്ച തറവാട് സന്തോഷ ഭവനം നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. അനാഥ - അഗതികൾക്കും കിടപ്പ് രോഗികൾക്കും വഴിയിലുപേഷിക്കപ്പെട്ടവർക്കും അഭയം നൽകാൻ ലക്ഷ്യമിട്ടാണ് സ്ഥാപനം നിർമ്മിച്ചത്. ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ സമീർ കോയക്കുട്ടി അധ്യക്ഷനായി. സണ്ണി ജോസഫ് എം എൽ എ മുഖ്യാതിഥിയായി. മുസ്തഫ ഹുദവി ആക്കോട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ശ്രീധരൻ, പഞ്ചായത്ത് പ്രസിഡൻ്റ് ജാഫർ നല്ലൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ദീപ ഗിരീഷ്, സിസ്റ്റർ ബിനിത, സി.എച്ച്. ഷിഹാബ്, നൂർജഹാൻ, റഹൂഫ് ഫൈസി, അയൂബ് ഹാജി, സി. ഹാരിസ് ഹാജി, എ. ഷിബു, എൻ.വി. ഗിരീഷ്, അബ്ദുൾ ഖാദർ, അബ്ദുൾ ഖാദർ പണക്കാട്ട്, മുഹമ്മദ് ഷരീഫ്, അബ്ദുൾ സലാം പാണമ്പ്രോൻ, ബി. ഫസൽ, അസീസ് നാലുപുരയ്ക്കൽ, സി.പി. ബഷീർ, മുഹമ്മദ് സാദിഖ് എന്നിവർ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി.

Post a Comment

Previous Post Next Post
Join Our Whats App Group