Join News @ Iritty Whats App Group

മുഴക്കുന്ന്‌ ആറളം പഞ്ചായത്തുകളില്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കാപ്പുംകടവ്‌ പാലത്തിന്‌ ചിറകു മുളയ്‌ക്കുന്നു

മുഴക്കുന്ന്‌ ആറളം പഞ്ചായത്തുകളില്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കാപ്പുംകടവ്‌ പാലത്തിന്‌ ചിറകു മുളയ്‌ക്കുന്നു


മുഴക്കുന്ന്‌ ആറളം പഞ്ചായത്തുകളില്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കാപ്പുംകടവ്‌ പാലത്തിന്‌ ചിറകു മുളയ്‌ക്കുന്നു. അര നൂറ്റാണ്ടായി പ്രദേശവാസികളുടെ സ്വപ്‌നങ്ങള്‍ക്കാണ്‌ ചിറക്‌ മുളക്കുന്നത്‌.
നിര്‍മ്മാണത്തിന്റെ ആദ്യഘട്ടമായ പൈലിങ്‌ പ്രവര്‍ത്തി ആരംഭിച്ചു. ഏതാനും വര്‍ഷം മുമ്പ്‌ വരെ മഴക്കാലത്ത്‌ തോണിയിലും വേനല്‍ക്കാലത്ത്‌ വെള്ളം കുറയുമ്പോള്‍ കാല്‍നടയായി കടന്നാണ്‌ പാലപ്പുഴ, കാപ്പുംകടവ്‌, അയ്യപ്പന്‍കാവ്‌, പുഴക്കര പ്രദേശത്ത്‌ ആറളം ടൗണില്‍ എത്തിച്ചേരുന്നത്‌.
ഇതോടെ ഈ പ്രദേശത്തുള്ള ആദിവാസികള്‍ അടക്കമുള്ളവര്‍ കിലോമീറ്റര്‍ സഞ്ചരിച്ചാണ്‌ ടൗണിലും മറ്റും എത്തിച്ചേരുന്നത്‌. ഈ പ്രദേശത്തുകാരുടെ യാത്രാശം പരിഹരിക്കുന്നതിന്‌ വേണ്ടി കാപ്പുംകടവില്‍ പാലം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ ചേര്‍ന്ന്‌ ജനകീയ കമ്മിറ്റിക്ക്‌ രൂപം നല്‍കുകയും അതിന്റെ പ്രവര്‍ത്തനഫലമായി അര നൂറ്റാണ്ടായുള്ള ആവശ്യത്തിന്‌ പരിഹാരമാകുകയാണ്‌. പാലംപ്രവര്‍ത്തിയുടെ ആദ്യ ഘട്ടം എന്ന നിലയില്‍ പൈലിങ്‌ പ്രവര്‍ത്തി ആരംഭിച്ചു. 6.7 ലക്ഷം രൂപയാണ്‌ പൈലിങ്‌ പ്രവര്‍ത്തിക്ക്‌ നീക്കി വെച്ചിട്ടുള്ളത്‌. പാലം യാഥാര്‍ത്ഥ്യമായാല്‍ സമീപപ്രദേശങ്ങളില്‍ വികസനം ഉണ്ടാകും എന്നാണ്‌ നാട്ടുകാരുടെ പ്രതീക്ഷ.

Post a Comment

أحدث أقدم
Join Our Whats App Group