Join News @ Iritty Whats App Group

നി​ങ്ങ​ൾ​ക്കും നേ​ടാം ഒ​രു പ​വ​ൻ സ്വ​ർ​ണം; മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ഹാ​ജ​രാ​ക്കി​യാ​ൽ ഒ​രു പ​വ​ൻ സ്വ​ർ​ണം സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്

നി​ങ്ങ​ൾ​ക്കും നേ​ടാം ഒ​രു പ​വ​ൻ സ്വ​ർ​ണം; മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ഹാ​ജ​രാ​ക്കി​യാ​ൽ ഒ​രു പ​വ​ൻ സ്വ​ർ​ണം സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്


ക​ണ്ണൂ​ർ: മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വ് ഹാ​ജ​രാ​ക്കി​യാ​ൽ ഒ​രു പ​വ​ൻ സ്വ​ർ​ണം സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി.

മ​ന്ത്രിയെ കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചു എ​ന്നു പ​റ​യു​ന്ന വി​ഡി​യോ തെ​ളി​വ് ഹാ​ജ​രാ​ക്കി​യാ​ൽ നി​ങ്ങ​ൾ​ക്കും നേ​ടാം ഒ​രു പ​വ​ൻ സ്വ​ർ​ണം എ​ന്നാ​ണ് പോ​സ്റ്റ​റി​ൽ പ​റ​യു​ന്ന​ത്.

ഇ​തു​വ​രെ പു​റ​ത്തു വ​ന്ന ദൃ​ശ്യ​ങ്ങ​ളി​ൽ വീ​ണാ ജോ​ർ​ജി​നെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. സം​ഭ​വം റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ന്ന​തി​നാ​ൽ റെ​യി​ൽ​വേ പോ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

റെ​യി​ൽ​വേ പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ആ​ക്ര​മി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ന്നാ​ണ് വി​വ​രം. മ​റ്റു വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ലും ആ​ക്ര​മി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ല്ല.

അ​തേ​സ​മ​യം, മ​ന്ത്രി​യു​ടെ അ​ടു​ത്ത് ക​റു​ത്ത തു​ണി​യു​മാ​യി എ​ത്തി​യെ​ന്ന രീ​തി​യി​ൽ ഒ​രു വി​ഡി​യോ ദൃ​ശ്യം പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ക​രി​നീ​ല വ​സ്ത്രം ധ​രി​ച്ച മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ ആ​ണെ​ന്ന് പി​ന്നീ​ട് തെ​ളി​ഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group