Join News @ Iritty Whats App Group

അയ്യപ്പൻ കാവ് മേഖലയിൽ റബർ മോഷണം പെരുകുന്നു; ജനങ്ങൾ ആശങ്കയിൽ

അയ്യപ്പൻ കാവ് മേഖലയിൽ റബർ മോഷണം പെരുകുന്നു; ജനങ്ങൾ ആശങ്കയിൽ


കാക്കയങ്ങാട് : അയ്യപ്പൻ കാവ് മേഖലയിൽ റബർ മോഷണം പെരുകുന്നു ഇന്നലെ രാത്രി പുഴക്കരയിൽ പാണംബ്രോൻ മമ്മൂട്ടിയുടെ വീട്ടിൽ ഉണക്കാനിട്ട റബ്ബർ ഷീറ്റ് മോഷ്ടിച്ചു പോകുകയായിരുന്നു.

കഴിഞ്ഞ മാസം ജനുവരിയിൽ നെല്യാട്ടെ കോഴിഫാമിന്റെ സമീപത്തു നിന്ന് പാണംബ്രോൻ റഹീമിന്റെ ഉണങ്ങാനിട്ട 50 കിലോയോളം വരുന്ന ഒട്ടു പാലും അയ്യപ്പൻ കാവ് പാലം കവലയിലെ ബി കെ അസീസിന്റെ റബർ പുകപ്പുര പൊളിച്ച് അതിനകത്തുണ്ടായിരുന്ന 25 കിലോ റബർ ഷീറ്റും മോഷ്ടിച്ചു. മേഖലയിൽ തുടരെ ഉണ്ടാകുന്ന മോഷണങ്ങളിൽ ശക്തമായ അന്വേഷണം നടത്തി മോഷ്ടാക്കളെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

أحدث أقدم
Join Our Whats App Group