Join News @ Iritty Whats App Group

ഭിന്നശേഷി സംവരണം: എൻഎസ്എസിന് അനുകൂലമായ ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കും; സർക്കാർ ഉത്തരവ് ഉടൻ

ഭിന്നശേഷി സംവരണം: എൻഎസ്എസിന് അനുകൂലമായ ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കും; സർക്കാർ ഉത്തരവ് ഉടൻ


തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തിൽ സർക്കാരിന്റെ നിർണ്ണായക നീക്കം. എൻഎസ്എസിന് അനുകൂലമായ ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച അനുകൂല നിയമോപദേശം സർക്കാരിന് ലഭിച്ചു. സഭയുടെ രോഷം തണുപ്പിക്കാൻ സർക്കാർ ഉടൻ തന്നെ ഉത്തരവിറക്കും. അന്തിമ തീരുമാനം സുപ്രീം കോടതി വിധി പ്രകാരമെന്ന ഉപാധി വെച്ചായിരിക്കും ഉത്തരവ് ഇറക്കുക.

ഭിന്നശേഷി സംവരണ വിഷയത്തിൽ സർക്കാർ സ്വീകരിച്ച കർശന നിലപാടിനെതിരെ ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ ഉൾപ്പെടെയുള്ളവർ ശക്തമായ സമരവുമായി രംഗത്തെത്തിയിരുന്നു. സർക്കാരും മാനേജ്‌മെന്റുകളും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് അനുനയ നീക്കവുമായി സർക്കാർ എത്തിയിരിക്കുന്നത്. ഈ പ്രഖ്യാപനം വരുന്നതോടെ തടഞ്ഞുവെച്ചിരിക്കുന്ന നിരവധി അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം ലഭിക്കാൻ വഴിയൊരുങ്ങും.

Post a Comment

Previous Post Next Post
Join Our Whats App Group