Join News @ Iritty Whats App Group

മാനന്തവാടിയില്‍ കാറിന് തീകൊളുത്തി കുടുംബത്തോടൊപ്പം ജീവനൊടുക്കാന്‍ ശ്രമം; മരിച്ചത് തലശ്ശേരി സ്വദേശി

മാനന്തവാടിയില്‍ കാറിന് തീകൊളുത്തി കുടുംബത്തോടൊപ്പം ജീവനൊടുക്കാന്‍ ശ്രമം; മരിച്ചത് തലശ്ശേരി സ്വദേശി


മാനന്തവാടി: വയനാട് മാനന്തവാടിയിലെ എരുമതെരുവില്‍ കാറിന് തീകൊളുത്തി കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ മരിച്ചു.


കണ്ണൂര്‍ തലശേരി സ്വദേശി സജീര്‍ (42) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ നജ്മുനീസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. കുടുംബം കാറിനകത്ത് ഇരിക്കെ സജീര്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തീപിടിച്ച വാഹനത്തില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി തീയണച്ച ശേഷം സജീറിന്റെ മൃതദേഹം പുറത്തെടുത്തു. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കാറിന്റെ പിന്‍സീറ്റിലുണ്ടായിരുന്ന ഇവരുടെ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. പൊള്ളലേറ്റ രണ്ടര വയസ്സുള്ള കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാറിലാണ് തീപിടിത്തം ഉണ്ടായത്.

സംഭവത്തിന്റെ കാരണം വ്യക്തമാക്കുന്നതെന്ന് കരുതുന്ന സജീറിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വാഹനത്തിനകത്ത് നിന്ന് പെട്രോള്‍ നിറച്ച രണ്ട് ക്യാനുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group