Join News @ Iritty Whats App Group

ദേശീയ പണിമുടക്ക് പ്രചാരണ ജാഥകള്‍ ഇന്ന്

ദേശീയ പണിമുടക്ക് പ്രചാരണ ജാഥകള്‍ ഇന്ന്


ത്തനംതിട്ട: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ കർഷക ദ്രോഹനയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ 12ന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണാർഥം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും വാഹന പ്രചാരണ ജാഥകള്‍ ഇന്ന് പര്യടനം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

അടൂരില്‍ പ്രഫ. കെ. മോഹൻകുമാർ ക്യാപ്റ്റനായ ജാഥ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സുനിത കുര്യനും ആറന്മുളയില്‍ കെ. ഐ. ജോസഫ് ക്യാപ്റ്റനായ ജാഥ സംയുക്ത സമരസമിതി ജനറല്‍ കണ്‍വീനർ കെ. സി. രാജഗോപാലനും കോന്നിയില്‍ മലയാലപ്പുഴ മോഹനൻ ക്യാപ്റ്റനായ ജാഥ സിഐടിയു ജില്ലാ സെക്രട്ടറി പി. ബി. ഹർഷകുമാറും തിരുവല്ലയില്‍ ഫ്രാൻസിസ് വി. ആന്റണി ക്യാപ്റ്റനായ ജാഥ എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം രതീഷ് കുമാറും ഉദ്ഘാടനം ചെയ്യും.

റാന്നി, എഴുമറ്റൂർ കേന്ദ്രീകരിച്ച്‌ രണ്ട് ജാഥകളാണ് നടത്തുന്നത്. റാന്നിയില്‍ സിഐടിയു ജില്ലാ കമ്മിറ്റിയംഗം കെ. കെ. സുരേന്ദ്രൻ ക്യാപ്റ്റനായ ജാഥ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് രാജു ഏബ്രഹാമും എഴുമറ്റൂരില്‍ എസ്. സുരേഷ് ക്യാപ്റ്റനായ ജാഥ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എം.വി.സഞ്ജുവും ഉദ്ഘാടനം ചെയ്യും.

മാരാമണ്‍ കണ്‍വൻഷനെ ഒഴിവാക്കും

പത്തനംതിട്ട: പൊതുപണിമുടക്ക് മാരാമണ്‍ കണ്‍വൻഷനെ ബാധിക്കാരിക്കാൻ നിർദേശങ്ങള്‍ നല്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കോഴഞ്ചേരി ടൗണില്‍ പ്രകടനവും കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ യോഗവും ഉണ്ടായിരിക്കുകയില്ല. കണ്‍വൻഷന് ഒരു തടസവും ഉണ്ടാകാത്ത നിലയിലാണ് പത്തനംതിട്ട ജില്ലയില്‍ സമരം ക്രമീകരിച്ചിട്ടുള്ളത്.

പണിമുടക്കില്‍ പങ്കാളികളാകുമെന്ന് യുഡിടിഎഫ്

പത്തനംതിട്ട: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരേ 12ന് രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കാൻ പത്തനംതിട്ട രാജീവ് ഭവനില്‍ ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ നേതൃയോഗം തീരുമാനിച്ചു. 11ന് അർധരാത്രി മുതല്‍ 12ന് അർധരാത്രി വരെയാണ് പണിമുടക്ക്.

ഒട്ടുമിക്ക പൊതുമേഖലാ സ്ഥാപനങ്ങളെയും സ്വകാര്യവത്കരിച്ച കേന്ദ്ര സർക്കാർ ഒടുവില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി റദ്ദ് ചെയ്യുകയും തപാല്‍ മേഖല കൂടി സമ്പൂർണ സ്വകാര്യവത്കരണത്തിന് തുറന്നു വയ്ക്കുകയുമാണെന്നും മുൻകാല പണിമുടക്കുകളില്‍ നിന്നു വ്യത്യസ്തമായി അസംഘടിത മേഖലാ തൊഴിലാളികള്‍കൂടി സജീവമായി പങ്കെടുക്കുന്ന പണിമുടക്കായി 12 ലെ പ്രക്ഷോഭം മാറുമെന്നും ഐഎൻ ടിയുസി ജില്ലാ പ്രസിഡന്റും യുഡിടിഎഫ് ജില്ലാ ചെയർമാനുമായ ജ്യോതിഷ് കുമാർ മലയാലപ്പുഴ പറഞ്ഞു.

12നു രാവിലെ പത്തനംതിട്ട നഗരത്തില്‍ പ്രകടനം നടത്തിയ ശേഷം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ സമര കേന്ദ്രം തുറക്കും. ആശുപത്രി സേവനങ്ങള്‍, ആംബുലൻസ് സർവീസുകള്‍, പാല്‍, പത്ര വിതരണം തുടങ്ങിയ മേഖലകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

യോഗത്തില്‍ പി.കെ.ഗോപി, എ.ഡി. ജോണ്‍, പി.കെ. ഇക്ബാല്‍, വി.എൻ. ജയകുമാർ, അജിത് മണ്ണില്‍, സുരേഷ് കുഴുവേലില്‍, സജി തോട്ടത്തിമല, അയൂബ്, രവിപിള്ള, മോഹൻകുമാർ കോന്നി എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group