Join News @ Iritty Whats App Group

വീട്ടുചെലവിന് പണം ചോദിച്ചതില്‍ അരിശം; അമ്മയെ മുറ്റത്തേക്ക് കസേരയടക്കം വലിച്ചെറിഞ്ഞ മകന്‍ അറസ്റ്റില്‍

വീട്ടുചെലവിന് പണം ചോദിച്ചതില്‍ അരിശം; അമ്മയെ മുറ്റത്തേക്ക് കസേരയടക്കം വലിച്ചെറിഞ്ഞ മകന്‍ അറസ്റ്റില്‍


ണ്ണൂര്‍ : വയോധികയായ മാതാവിനെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു പരുക്കേല്‍പ്പിച്ച മകന്‍ അറസ്റ്റില്‍. പയ്യാമ്പലം പള്ളിയാംമൂല ലക്ഷം വീട് നഗറിലെ സജീവനെ(54) യാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി എ ബിനുമോഹ നും സംഘവും അറസ്റ്റ് ചെയ്തത്.

ഗുരുതര പരിക്കുകളോടെ ഇയാളുടെ അമ്മ പള്ളിയാംമൂല ലക്ഷം വീട് നഗറിലെ വി. ശാന്ത (82) കണ്ണൂര്‍ എ.കെ.ജി.ആശുപത്രിയില്‍ ചികിത്സയിലാണ്. മകന്‍ സജീവനാണ് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്.

പള്ളിയാംമൂലയിലെ വീട്ടില്‍ ബുധനാഴ്ച്ച്‌ച രാത്രി 11 മണിയോടെയാണ് ക്രൂരമായ സംഭവം നടന്നത്. വീടിന്റെ വരാന്തയില്‍ ഇരിക്കുകയായിരുന്ന വയോധികയെ മദ്യപിച്ചെത്തിയ മകന്‍ കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ അനുവദിക്കാതെ വരാന്തയില്‍ നിന്ന് മുറ്റത്തേക്ക് കസേരയുള്‍പ്പെടെ മുറ്റത്തേക്ക് വലിച്ചെറിയുകയായിരുന്നു. മുറ്റത്ത് തലയടിച്ചാണ് ശാന്തയ്ക്ക് ഗുരുതരമായി ഗുരുതര പരുക്കേറ്റത്.

സ്ഥിരം മദ്യപാനിയായ മകന്‍ വീട്ടില്‍ ചിലവിന് കൊടുക്കാത്തതിനെ കുറിച്ച്‌ പറഞ്ഞതാണ് അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന് കാരണമായത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സജീവനെ പൊലിസ് പയ്യാമ്പലത്ത് നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group