Join News @ Iritty Whats App Group

ഇരിട്ടി കോളിക്കടവിൽ സ്വകാര്യ ബസ്സും കെ എസ് ആർ ടി സി ബസ്സും കൂട്ടിയിടിച്ച് അപകടം; മത്സരയോട്ടമെന്ന് നാട്ടുകാർ, പ്രതിഷേധം

ഇരിട്ടി കോളിക്കടവിൽ സ്വകാര്യ ബസ്സും കെ എസ് ആർ ടി സി ബസ്സും കൂട്ടിയിടിച്ച് അപകടം; മത്സരയോട്ടമെന്ന് നാട്ടുകാർ, പ്രതിഷേധം


ഇരിട്ടി : ഇരിട്ടി കീഴ്പള്ളി റൂട്ടിൽ കോളിക്കടവിൽ സ്വകാര്യ ബസ്സും കെ എസ് ആർ ടി സി ബസ്സും കൂട്ടിയിടിച്ച് അപകടം. കോളിക്കടവ് ബസ് സ്റ്റോപ്പിൽ ആളുകളെ കയറ്റാനായി നിർത്തിയ ദിൽന ബസിനു പിറകിൽ കെ എസ് ആർ ടി സി ബസ് ഇടിക്കുകയായിരുന്നു. ദിൽന ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. 
ഇതിനിടെ റോഡരികിൽ നിൽക്കുകയായിരുന്ന ഒരാൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി ബസ് തടഞ്ഞു. വിവരമറിഞ്ഞു ഇരിട്ടി പോലീസ് സ്ഥലത്തെത്തി. രണ്ടു ബസുകളും കസ്റ്റഡിയിൽ എടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group