Join News @ Iritty Whats App Group

സ്വന്തം കല്ലറ പണിത് മരണം കാത്തിരുന്നു, പ്രതീക്ഷിച്ച പോലെ മരണമത്തിയില്ല, ഒടുവിൽ ജീവനൊടുക്കി വയോധികൻ

സ്വന്തം കല്ലറ പണിത് മരണം കാത്തിരുന്നു, പ്രതീക്ഷിച്ച പോലെ മരണമത്തിയില്ല, ഒടുവിൽ ജീവനൊടുക്കി വയോധികൻ


തിരുവനന്തപുരം: സ്വന്തം കല്ലറ നിർമിച്ച് മരണം കാത്തിരുന്ന വയോധികൻ ഒടുവിൽ ആത്മഹത്യ ചെയ്തു. പന്തലക്കോട് വട്ടക്കരിക്കകം പുഷ്പവിലാസത്തിൽ പി.മോഹനനെയാണ് (72) കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങൾക്ക് മുമ്പേ പൂർണ ആരോഗ്യവാനായി ഇരിക്കുമ്പോഴാണ് മോഹനൻ പുരയിടത്തിന്‍റെ മൂലയിലായി സ്വന്തമായി കല്ലറ പണിതത്. ഇടയ്ക്കിടക്ക് കല്ലറയ്ക്ക് സമീപമെത്തി ചുറ്റുപാടുകൾ വൃത്തിയാക്കുകയും സമയം അവിടെ ചെലവഴിക്കുകയും ചെയ്തിരുന്നു. കാത്തിരിപ്പ് നീണ്ടുപോയത് കൊണ്ടാകാം സ്വയം ജീവിതം അവസാനിപ്പിക്കാൻ കാരണമായതെന്നാണ് ബന്ധുക്കൾ പറയുന്നത്. 

ആരേയും ബുദ്ധിമുട്ടിക്കണമെന്ന ആഗ്രഹമില്ലാത്ത ആളായിരുന്നു മോഹനനെന്ന് നാട്ടുകാരും പറയുന്നു. മക്കൾക്കും ബന്ധുക്കൾക്കും തന്‍റെ മരണാനന്തരച്ചടങ്ങുകൾ നടത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ അതിന് ചെലവാകുന്ന തുക മുൻകൂട്ടി കണക്കാക്കി ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നെന്നും സമീപവാസികൾ പറഞ്ഞു. പിതാവിന്‍റെ ആഗ്രഹം കണക്കിലെടുത്ത് മോഹനന്‍റെ ആഗ്രഹം പോലെ കല്ലറയിലാണ് മക്കൾ അടക്കം ചെയ്തത്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

Post a Comment

Previous Post Next Post
Join Our Whats App Group