Join News @ Iritty Whats App Group

ഇരിട്ടി പായം കോണ്ടമ്പ്ര മേഖലയില്‍ കാക്കകളെ ചത്തനിലയില്‍ കണ്ടെത്തി

ഇരിട്ടി പായം കോണ്ടമ്പ്ര മേഖലയില്‍ കാക്കകളെ ചത്തനിലയില്‍ കണ്ടെത്തി


രിട്ടി: പായം കോണ്ടമ്പ്ര മേഖലയില്‍ കാക്കകളെ ചത്തനിലയില്‍ കണ്ടെത്തി. രണ്ട് മാസം മുൻപ് എടക്കാനം മേഖലയില്‍ കാക്കകള്‍ കൂട്ടത്തോടെ ചാവുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ പരിശോധനയില്‍ കാക്കകള്‍ ചാകാൻ ഇടയാക്കിയത് പക്ഷിപ്പനി മൂലമാണെന്ന് കണ്ടെത്തിയിരുന്നു.


ഇതേത്തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശവും നല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇരട്ടി, മാടത്തില്‍ തുടങ്ങിയ പ്രദേശങ്ങളിലും മാലൂരിലും ഉള്‍പ്പെടെ കാക്കകള്‍ കൂട്ടത്തോടെ ചത്തിരുന്നു. പക്ഷിപ്പനിയാണ് ഇവിടങ്ങളില്‍ കാക്കകള്‍ ചാകാൻ ഇടയായത് എന്ന് കണ്ടെത്തലിനെ തുടർന്ന് മുൻകരുതല്‍ നടപടികള്‍ എടുക്കാൻ ആരോഗ്യവകുപ്പ് തന്നെ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പായം കോണ്ടബ്ര മേഖലയിലും കാക്കകള്‍ ചാവുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുകയാണ്. ഇതോടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. വേണ്ട മുൻകരുതല്‍ നടപടിയെടുക്കാൻ നാട്ടുകാർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group