Join News @ Iritty Whats App Group

പോക്സോ കേസ്; മോട്ടിവേഷണൽ സ്പീക്കർ ഫിലിപ്പ് മമ്പാടിനെ കസ്റ്റഡിയിലെടുത്തത് ഇന്നലെ, അറസ്റ്റ് രേഖപ്പെടുത്തി

പോക്സോ കേസ്; മോട്ടിവേഷണൽ സ്പീക്കർ ഫിലിപ്പ് മമ്പാടിനെ കസ്റ്റഡിയിലെടുത്തത് ഇന്നലെ, അറസ്റ്റ് രേഖപ്പെടുത്തി


കോഴിക്കോട്: മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുൻ പൊലിസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാട് പോക്സോ കേസിൽ അറസ്റ്റിൽ. പതിനാറുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ നിലമ്പൂര്‍ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ പീഡിപ്പിച്ചു എന്നാണ് പരാതി.

പെൺകുട്ടിയുടെ രക്ഷിതാക്കൾ കൗൺസിലിങ്ങിനായി ഫിലിപ്പ് മമ്പാടിനെ ആശ്രയിച്ചിരുന്നു. ഇടക്കാലത്ത് രക്ഷിതാക്കളുടെ സമ്മതത്തോടുകൂടി പെൺകുട്ടി താമസിച്ചിരുന്നത് ഫിലിപ്പിൻ്റെ സംരക്ഷണയിലായിരുന്നു. ഇതിനിടെ, പെൺകുട്ടിയുടെ രക്ഷിതാക്കൾ അറിയാതെ, കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് കൊണ്ടുപോയി ഉപദ്രവിച്ചു എന്നാണ് പരാതി. 2025 സെപ്റ്റംബര്‍ മൂന്ന്, നാല് തീയതികളിലാണ് കേസിന് ആധാരമായ സംഭവം

രക്ഷിതാക്കളുടെ അറിവില്ലാതെ അതിജീവിതയെ കൊണ്ടുപോയി, പീഡനം, പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരള പൊലീസിൽ സബ് ഇൻസ്പെക്ടര്‍ ആയിരിക്കെയാണ് ഫിലിപ് മമ്പാട് സ്വയം വിരമിച്ചത്. പിന്നാലെ, മോട്ടിവേഷൻ, കൗൺസിലിങ് മേഖലയിൽ സജീവമായിരുന്നു. അതിനിടെയാണ് പോക്സോ കേസിൽ പ്രതിയാകുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group