Join News @ Iritty Whats App Group

തിരുവല്ല സ്പാ ബലാത്സം​ഗ കേസ്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അതിജീവിത, 'നേരിട്ടത് ക്രൂരപീഡനം, കഴുത്തിൽ കത്തിവെച്ച് ബലാത്സം​ഗം ചെയ്തു'

തിരുവല്ല സ്പാ ബലാത്സം​ഗ കേസ്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അതിജീവിത, 'നേരിട്ടത് ക്രൂരപീഡനം, കഴുത്തിൽ കത്തിവെച്ച് ബലാത്സം​ഗം ചെയ്തു'


കോട്ടയം: തിരുവല്ല സ്പാ ബലാൽസംഗ കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വെളിപ്പെടുത്തലുകളുമായി അതിജീവിതയായ സ്പാ ജീവനക്കാരി. നടന്നത് കൊട്ടേഷനും ഗുണ്ടാ പിരിവുമാണെന്നും അമ്പതിനായിരം രൂപയും ആവശ്യപ്പെട്ടുവെന്നും അതിജീവിത  വെളിപ്പെടുത്തി. നേരിട്ടത് ക്രൂര പീഡനം. കഴുത്തിൽ കത്തി വെച്ചാണ് ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന്റെ വീഡിയോ ഫോണിൽ മരണ സുബിൻ ചിത്രീകരിച്ചു. സ്പായിൽ ഒരു കസ്റ്റമർ ഉണ്ടായിരുന്നു. കസ്റ്റമറെ ഉപദ്രവിച്ച ശേഷം അയാൾക്കൊപ്പം കിടത്തിയും നഗ്ന ദൃശ്യങ്ങൾ പകർത്തി. ഉന്നത സ്വാധീനമുണ്ടെന്നും ആരെയും ഭയമില്ലെന്നും മരണ സുബിൻ അടക്കം ഗുണ്ടകൾ പറഞ്ഞു തന്നെ ഭീഷണിപ്പെടുത്തി. സ്പായിലെ തൻറെ സഹപ്രവർത്തകയും പീഡനത്തിന് ഒത്താശ ചെയ്തു എന്നും അതിജീവിത വെളിപ്പെടുത്തി.

Post a Comment

أحدث أقدم
Join Our Whats App Group