Join News @ Iritty Whats App Group

ആർഎസ്എസിൻ്റെ കൊടികൾ തീവെച്ച് നശിപ്പിച്ച് റീൽസ് ചിത്രീകരിച്ചു; കേസെടുത്ത് പൊലീസ്

ആർഎസ്എസിൻ്റെ കൊടികൾ തീവെച്ച് നശിപ്പിച്ച് റീൽസ് ചിത്രീകരിച്ചു; കേസെടുത്ത് പൊലീസ്


കണ്ണൂർ:കണ്ണൂർ ചൊക്ലിയിൽ ആർഎസ്എസിൻ്റെ കൊടികൾ തീവെച്ച് നശിപ്പിച്ച് റീൽസ് ചിത്രീകരിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. ചൊക്ലി പള്ളിക്കുനിയിൽ നിന്നും മോന്താൽ ഭാഗത്തേക്ക് പോവുന്ന റോഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസ്സ് ഷെൽട്ടറിന് മുകളിലും, കൊടിമരത്തിലും കെട്ടിയ കൊടികൾ അഴിച്ച് തീവെച്ച് റീൽസ് ചിത്രീകരിച്ച് ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിക്കുകയായിരുന്നു. സമൂഹത്തിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നതിനെതിരെയുള്ള വകുപ്പുകൾ ചുമത്തിയാണ് ചൊക്ലി പൊലീസ് സ്വമേധയാ കേസെടുത്തത്.

Post a Comment

أحدث أقدم
Join Our Whats App Group