Join News @ Iritty Whats App Group

'മറ്റേ മോൻ' പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി; ഉദ്ദേശിച്ചത് 'മറ്റേ മകൻ'; പേര് കിട്ടാത്തത് കൊണ്ടാണെന്നും പ്രതികരണം

'മറ്റേ മോൻ' പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി; ഉദ്ദേശിച്ചത് 'മറ്റേ മകൻ'; പേര് കിട്ടാത്തത് കൊണ്ടാണെന്നും പ്രതികരണം


കൊല്ലം: ‘മറ്റേ മോൻ’ പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി. ‘മറ്റേ മകൻ’ എന്നാണ് ഉദ്ദേശിച്ചതെന്നും ആ സമയത്ത് പേര് കിട്ടാത്തത് കൊണ്ട് അങ്ങനെ പറഞ്ഞുവെന്നുമാണ് സുരേഷ് ​ഗോപിയുടെ വിശദീകരണം. അമ്മയാണെ സത്യമെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേർത്തു. എയിംസുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു സുരേഷ് ​ഗോപിയുടെ വിവാദ പരാമർശം. ‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ’ എന്നായിരുന്നു സുരേഷ് ​ഗോപിയുടെ പരാമർശം. സുരേഷ് ​ഗോപിയുടെ വാക്കുകൾക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്നത്.

‘മറ്റേ മോനേ’ പ്രയോ​ഗത്തിൽ സുരേഷ്​ഗോപിയെ അനുകൂലിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ രം​ഗത്തെത്തിയിരുന്നു. സുരേഷ് ഗോപി പറഞ്ഞത് 'പൊന്നു മോനെ' എന്ന അർത്ഥത്തിൽ ആണെന്നും അദ്ദേഹത്തിൻ്റെ വാക്കുകൾ അല്ല പ്രവൃത്തിയാണ് ശ്രദ്ധിക്കേണ്ടതെന്നും ആയിരുന്നു ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്. ഒരുപാട് പാവപ്പെട്ട ആളുകളെ സഹായിക്കുന്ന ആളാണ് സുരേഷ് ​ഗോപിയെന്നുമായിരുന്നു ശോഭ സുരേന്ദ്രൻ്റെ വാക്കുകൾ. ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിലാണ് വിഷയത്തിൽ സുരേഷ് ഗോപി കൂടുതൽ വിശദീകരണം നൽകിയത്.

Post a Comment

أحدث أقدم
Join Our Whats App Group