Join News @ Iritty Whats App Group

കെ സുധാകരൻ എം പി ഇടപെട്ടു; കണ്ണൂര്‍ - തോട്ടട - തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു

കെ സുധാകരൻ എം പി ഇടപെട്ടു; കണ്ണൂര്‍ - തോട്ടട - തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു


ണ്ണൂർ:  കണ്ണൂർ - തോട്ടട - തലശ്ശേരി റൂട്ടില്‍ ആറ് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം അവസാനിപ്പിച്ചു.

കെ. സുധാകരൻ എം.പി ബസ് ഉടമകളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.

നടാലില്‍ അടിപ്പാത വേണമെന്ന നാട്ടുകാരുടെയും ബസ് ഉടമകളുടെയും ആവശ്യം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്ന് എം.പി ചർച്ചയില്‍ ഉറപ്പ് നല്‍കി.

യാത്രാക്ലേശത്തിന് അന്ത്യം

കഴിഞ്ഞ ആറ് ദിവസക്കാലമായി ഈ റൂട്ടില്‍ സ്വകാര്യബസുകള്‍ പണിമുടക്കിയതോടെ വിദ്യാർത്ഥികള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാർ വലഞ്ഞിരുന്നു. കെ.എസ്.ആർ.ടി.സി അധിക സർവീസുകള്‍ നടത്തിയിരുന്നുവെങ്കിലും യാത്രാക്ലേശം പരിഹരിക്കാൻ സാധിച്ചിരുന്നില്ല. എം.പിയുടെ അഭ്യർത്ഥന മാനിച്ചാണ് താല്‍ക്കാലികമായി സമരം മാറ്റിവെക്കുന്നതെന്ന് ജനറല്‍ കണ്‍വീനർ രാജ്‌കുമാർ കരുവാരത്ത് അറിയിച്ചു.

നടാല്‍ അടിപ്പാത പ്രശ്നം

നടാല്‍ ഒ.കെ യു.പി സ്കൂളിന് സമീപം പുതിയ ദേശീയപാതയില്‍ അടിപ്പാത വേണമെന്നതാണ് പ്രധാന ആവശ്യം. നിലവില്‍ അടിപ്പാതയില്ലാത്തതിനാല്‍ ബസുകള്‍ക്ക് ഏഴ് കിലോമീറ്ററോളം ചുറ്റിവളഞ്ഞുവേണം തലശ്ശേരി ഭാഗത്തേക്ക് പോകാൻ. ഇത് വലിയ തോതിലുള്ള ഇന്ധന ചിലവിനും സമയനഷ്ടത്തിനും കാരണമാകുന്നുണ്ടെന്ന് ബസ് ഉടമകള്‍ പരാതിപ്പെടുന്നു.

ഈ വിഷയത്തില്‍ ബി.ജെ.പി രാജ്യസഭാ എം.പി സി. സദാനന്ദൻ മാസ്റ്റർ ഉള്‍പ്പെടെയുള്ളവർ ഇടപെട്ടിരുന്നുവെങ്കിലും ദേശീയപാത അതോറിറ്റി ഇതുവരെ അടിപ്പാത നിർമ്മാണത്തിന് അനുകൂലമായ നടപടി സ്വീകരിച്ചിരുന്നില്ല. എം.പിയുടെ പുതിയ ഉറപ്പോടെ വിഷയം കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള ശ്രദ്ധയില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് സമരസമിതി.

Post a Comment

أحدث أقدم
Join Our Whats App Group