Join News @ Iritty Whats App Group

ഉച്ചയ്ക്ക് വീണ്ടും വില കൂ‌ടി; കുതിപ്പ് തുടർന്ന് സ്വർണവില

ഉച്ചയ്ക്ക് വീണ്ടും വില കൂ‌ടി; കുതിപ്പ് തുടർന്ന് സ്വർണവില


തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. പവന് ഇന്ന് രാവിലെ 1,680 രൂപ കൂടിയിരുന്നു. തൊട്ടുപിന്നാലെ ഉച്ചയ്ക്ക് വീണ്ടും വില കൂടി. 560 രൂപയാണ് ഉച്ചയ്ക്ക് ഒരു പവന് വർദ്ധിച്ചത്. ഇതോടെ സ്വർണവില 1,15,000 ത്തിന് മുകളിലെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 115,320 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിന് മുകളിൽ നൽകണം.
തിങ്കളാഴ്ച പവന് 960 രൂപ കുറഞ്ഞിരുന്നു, ചൊവ്വഴ്ച പവന് 520 രൂപയും കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് കുത്തനെയാണ് സ്വർണവില ഉയർന്നിരിക്കുന്നത്. ജനുവരിയിൽ റെക്കോർഡ് നിലവാരത്തിലെത്തിയ ശേഷം, സ്വർണവില ഇടിഞ്ഞത് നിക്ഷേപകരിൽ ആശങ്ക ഉളവാക്കിയിരുന്നു. വെള്ളിയാഴ്ച സ്വർണവില ഉയർന്നതും നിക്ഷേപകർ ലാഭം എടുത്തതുമാണ് തുടർച്ചയായി സ്വർണവില കുറയാനുള്ള പ്രധാന കാരണം. യുഎസ് സാമ്പത്തിക ഡാറ്റയും ഫെഡറൽ റിസർവ് നയങ്ങളും സ്വർണവിലയെ സ്വാധീനിക്കും. 
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സ്വർണ്ണ വില ചാഞ്ചാട്ടം തുടരുകയാണ്. വില ഒരു ലക്ഷത്തിന് മുകളിൽ എത്തിയതോടെ ആഭ്യന്തര വിപണിയിൽ നിന്നും സാധാരണ ഉപഭോക്താക്കൾ പിൻവാങ്ങിയിരുന്നു. വില ഇനിയും കൂടുമെന്നുള്ള ആശങ്ക വിവാഹ വിപണിയിലും ഉണ്ട്.</p><p>ഇന്നത്തെ വില വിവരങ്ങൾ</p><p>ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 14415 രൂപ. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 11845 രൂപ. ഒരു ​ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 9225 രൂപ. ഒരു ​ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 5945 രൂപ. ഇന്ത്യയിൽ വെള്ളി വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ത്യയിൽ വെള്ളി വില ഗ്രാമിന് 270 രൂപയായും കിലോഗ്രാമിന് 2,70,000 രൂപയായും കുറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group