Join News @ Iritty Whats App Group

'ചില കാര്യങ്ങൾ വിശദീകരിക്കാനാവില്ല', വികാരാധീനയായി സഞ്ജുവിന്‍റെ ഭാര്യ ചാരുലതയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി

'ചില കാര്യങ്ങൾ വിശദീകരിക്കാനാവില്ല', വികാരാധീനയായി സഞ്ജുവിന്‍റെ ഭാര്യ ചാരുലതയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി


തിരുവവന്തപുരം:ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ സഞ്ജുവിന് തിളങ്ങാൻ കഴിയാതെ പോയതിന് പിന്നാലെ സഞ്ജുവിന്‍റെ ഭാര്യ ചാരുലത രമേഷ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. ചിലത് വിശദീകരിക്കാനാവില്ല, അംഗീകരിച്ചേ പറ്റൂ എന്ന വാചകങ്ങളോടെ എരിയുന്ന തീയിലേക്ക് നോക്കിയിരിക്കുന്ന സഞ്ജുവിന്‍റെ ചിത്രമാണ് ചാരുലത ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും ഓപ്പണറായി ഇറങ്ങി 46 റണ്‍സ് മാത്രം നേടിയ സഞ്ജുവിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ചാരുലത ഇന്‍സ്റ്റഗ്രാം സ്റ്റോറി. 'കഴിയാവുന്നതെല്ലാം ചെയ്തിട്ടും ഉത്തരങ്ങൾ ഇല്ലാതാവുമ്പോൾ, തലകുനിച്ച് ജീവിതത്തെ അതിന്‍റെ വഴിക്ക് വിടുക, കാരണം ചില കാര്യങ്ങൾ നമുക്ക് സ്വീകരിക്കാനെ കഴിയൂ, വിശദീകരിക്കാനാവില്ല' എന്നായിരുന്നു ചാരുലത ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

സഞ്ജു നേരിടുന്ന സമ്മർദ്ദവും മോശം സമയവും സൂചിപ്പിക്കുന്നതാണ് ഈ വാക്കുകളെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ലോകകപ്പിന് മുന്നോടിയായുള്ള അവസാന വട്ട ഒരുക്കമായിരുന്നു ഇന്ത്യക്കും സഞ്ജുവിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പര. എന്നാല്‍ മറ്റ് ബാറ്റര്‍മാരെല്ലം മിന്നിത്തിളങ്ങിയ പരമ്പരയില്‍ സഞ്ജു അഞ്ച് മത്സരങ്ങളിൽ നിന്ന് 46 റൺസ് മാത്രമാണ് നേടിയത്. സഞ്ജുവിന്‍റെ ബാക്ക് അപ്പായി മാത്രം ലോകകപ്പ് ടീമിലിടം നേടിയ ഇഷാൻ കിഷൻ സഞ്ജുവിന്‍റെ ഹോം ഗ്രൗണ്ടായ കാര്യവട്ടത്ത് അവസാന മത്സരത്തിൽ 43 പന്തിൽ സെഞ്ച്വറിയടിച്ച് കരുത്ത് തെളിയിക്കുകയും ചെയ്തു. തിലക് വർമ്മയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് പ്ലേയിംഗ് ഇലവനില്‍ കിഷന് അവസരം ലഭിച്ചത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനെ കിരീടത്തിലേക്ക് നയിച്ച മികച്ച ഫോം കിഷൻ അന്താരാഷ്ട്ര തലത്തിലും തുടർന്നതോടെ, ലോകകപ്പ് ഇലവനിൽ സഞ്ജുവിനെ മറികടന്ന് കിഷൻ പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കാനാണ് സാധ്യത. ഈ മാസം 7-ന് ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. അമേരിക്കക്കെതിരെ ആണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം

Post a Comment

أحدث أقدم
Join Our Whats App Group