Join News @ Iritty Whats App Group

'എരിതീയിൽ എണ്ണ ഒഴിക്കാതിരിക്കാമായിരുന്നു, ഉമ്മൻചാണ്ടി കുടുംബം ഇല്ലാതാക്കിയെന്ന് പറഞ്ഞത് വ്യക്തിപരം' : കെ ബി ഗണേഷ് കുമാർ

'എരിതീയിൽ എണ്ണ ഒഴിക്കാതിരിക്കാമായിരുന്നു, ഉമ്മൻചാണ്ടി കുടുംബം ഇല്ലാതാക്കിയെന്ന് പറഞ്ഞത് വ്യക്തിപരം' : കെ ബി ഗണേഷ് കുമാർ


തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി തനിക്ക് മരിക്കും വരെ ഒരു പ്രശ്നവുമുണ്ടായിരുന്നില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. തന്റെ കുടുംബ പ്രശ്നത്തിൽ അദ്ദേഹത്തിന് എരിതീയിൽ എണ്ണ ഒഴിക്കാതിരിക്കാതെ അച്ഛന്റെ സ്ഥാനത്ത് നിന്ന് ഉപദേശിക്കാമായിരുന്നുവെന്നും, ഉമ്മൻ ചാണ്ടിയോട് രാഷ്ട്രീയമായി നീതികേട് കാണിച്ചത് താനല്ലെന്നും ഗണേഷ് കുമാർ  പറഞ്ഞു. 

ഉമ്മൻ ചാണ്ടിയുമായി മരിക്കും വരെ ഒരു പ്രശ്നവുമുണ്ടായില്ല. ഉമ്മൻ ചാണ്ടിയെന്ന വ്യക്തിയെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നയാളാണ്. തന്റെ കുടുംബം ഇല്ലാതാക്കിയെന്ന് പറഞ്ഞത് വ്യക്തിപരമായ കാര്യമാണ്. അദ്ദേഹത്തിന് എരിതീയിൽ എണ്ണ ഒഴിക്കാതിരിക്കാതെ അച്ഛന്റെ സ്ഥാനത്ത് നിന്ന് ഉപദേശിക്കാമായിരുന്നു. ഇലക്ഷൻ അടുത്ത വേളയിലാണ് ഈ പ്രചാരണമുണ്ടാകുന്നത്. ഉമ്മൻചാണ്ടിയോട് നീതികേട് കാണിച്ചത് ഞാനാണോ എന്ന ചോദ്യമുയർത്തിയ ഗണേഷ്, അദ്ദേഹം ജീവിച്ചിരിക്കെ രമേശ് ചെന്നിത്തലയെയും വി ഡി സതീശനെയും പ്രതിപക്ഷ നേതാവാക്കിയത് ഞാനാണോയെന്നും ചോദിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group