Join News @ Iritty Whats App Group

പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസ്; മോട്ടിവേഷണൽ സ്പീക്കറായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസ്; മോട്ടിവേഷണൽ സ്പീക്കറായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ


മലപ്പുറം: പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസിൽ മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. മുൻ പൊലീസ് ഉദ്യോഗസ്ഥനായ ഫിലിപ് മമ്പാടിനെയാണ് നിലമ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. 16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പോക്സോ കേസിൽ ഇയാള്‍ പിടിയിലായത്. 2022 സെപ്റ്റംബറിൽ നടന്ന ലൈംഗികാതിക്രമ പോക്സോ കേസിലാണ് പൊലീസ് നടപടി. കോഴിക്കോട് ചേവായൂർ സ്വദേശിയായ 16 വയസുകാരിക്കുനേരെയായിരുന്നു അതിക്രമം. ഇന്നലെ രാത്രി വൈകിയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തതത്. അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം. മോട്ടിവേഷണൽ സ്പീക്കറും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫിലിപ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോ പങ്കുവെക്കാറുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group