Join News @ Iritty Whats App Group

ശബരിമല കൊടിമര പുന:നിർമ്മാണത്തിൽ അന്വേഷണം നടത്താൻ നിർദേശിച്ച് ഹൈക്കോടതി; അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും

ശബരിമല കൊടിമര പുന:നിർമ്മാണത്തിൽ അന്വേഷണം നടത്താൻ നിർദേശിച്ച് ഹൈക്കോടതി; അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും


ശബരിമലയിലെ കൊടിമര നിർമാണത്തിൽ പ്രത്യേക അന്വേഷണം നടത്താൻ നിർദേശിച്ച് ഹൈക്കോടതി. സംസ്ഥാന വിജിലൻസ് ത്വരിത അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.

കൊടിമരം പൊതിഞ്ഞ സ്വര്‍ണത്തിന് എന്ത് സംഭവിച്ചു, പഞ്ചലോഹത്തില്‍ നിര്‍മിച്ച വാജിവാഹനം തന്ത്രിക്ക് നല്‍കിയതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കാനാണ് നിര്‍ദേശം. 2017ൽ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് കൊടിമര പുന:നിർമ്മാണം നടന്നത്.

പ്രയാർ ​ഗോപാലകൃഷ്ണൻ ആയിരുന്നു അന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്. അജയ് തറയിൽ, സിപിഎം പ്രതിനിധിയായ രാഘവൻ എന്നിവരും ബോർഡ് അം​ഗങ്ങളായിരുന്നു. ഈ ഭരണസമിതിയുടെ കാലത്തെ വാജി വാഹന കൈമാറ്റം ഉൾപ്പടെ വിവാദമായിരുന്നു. കൊടിമര പുനഃസ്ഥാപിച്ചതില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് ദേവസ്വം വിജിലന്‍സ് ആണ് ഹൈക്കോടതിയെ അറിയിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group