Join News @ Iritty Whats App Group

മരണത്തിന് ഉത്തരവാദികളായവരുടെ പേരുകള്‍ വെളിപ്പെടുത്തി വീഡിയോ; കാറിന് തീ പിടിച്ച്‌ മരിച്ച സജീറിൻ്റെ മരണത്തില്‍ നിര്‍ണായക വിവരം പുറത്ത്

മരണത്തിന് ഉത്തരവാദികളായവരുടെ പേരുകള്‍ വെളിപ്പെടുത്തി വീഡിയോ; കാറിന് തീ പിടിച്ച്‌ മരിച്ച സജീറിൻ്റെ മരണത്തില്‍ നിര്‍ണായക വിവരം പുറത്ത്


യനാട്: കാറിന് തീ പിടിച്ച്‌ കണ്ണൂർ സ്വദേശി മരിച്ചതില്‍ നിർണായക വിവരങ്ങള്‍ പുറത്ത്. മരണത്തിന് ഉത്തരവാദികളുടെ പേര് പറഞ്ഞുള്ള സജീറിൻ്റെ വീഡിയോ സന്ദേശമാണ് പുറത്തുവന്നത്.


തനിക്കു പണം തരാനുള്ള ആളുകളുടെ പേരുകള്‍ എഴുതിയ ഒരു കുറിപ്പും വീഡിയോയില്‍ പങ്കുവച്ചിട്ടുണ്ട്. മാനന്തവാടിയിലെ ഇ.സി. ബാപ്പുവാണ് തൻ്റെയും തൻ്റെ ഭാര്യയുടെയും മക്കളുടേയും മരണത്തിന് കാരണം എന്ന് സജീർ വീഡിയോയില്‍ പറയുന്നുണ്ട്. ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട തർക്കമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് വീഡിയോയില്‍ നിന്നും ലഭിക്കുന്ന സൂചന.


ഇന്നലെ രാത്രി 11.30ഓടെയാണ് മാനന്തവാടി എരുമതെരുവില്‍ വച്ച്‌ അപകടമുണ്ടായത്. കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ കണ്ണൂർ തലശേരി സ്വദേശി സജീറിൻ്റെ മരണം സ്ഥിരീകരിച്ചിരുന്നു. ഫയർഫോഴ്സ് എത്തി തീയണച്ചാണ് ഇയാളുടെ മൃതദേഹം പുറത്തെടുത്തത്. സജീറിനൊപ്പം കാറിലുണ്ടായ ഭാര്യ നജുമുനീസയും കുഞ്ഞും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബം വാഹനത്തിലിരിക്കെ സജീർ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നുവെന്നാണ് സൂചന.

Post a Comment

Previous Post Next Post
Join Our Whats App Group