ഓടിക്കൊണ്ടിരുന്ന ബൈക്കിന് കുറുകെ ചാടിയ കാട്ടുപോത്ത് ഇടിച്ചു : ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരുക്കേറ്റു
കൂത്തുപറമ്പ്: കോളയാട് കാട്ടുപോത്ത് ബൈക്കില്‍ ഇടിച്ച് യുവാവിന് ഗുരുതരമായി പരുക്കേറ്റു .കോളയാട് പെരുവ കടല്‍ക്കണ്ടത്തെ പത്മനാഭന്റെ മകൻ ഷിനോജിനാണ് പരിക്കേറ്റത്.
ബൈക്കില്‍ നിന്നും തെറിച്ചു വീണു .ഗുരുതരമായി പരിക്കേറ്റ ഷിനോജിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച്ച മുൻപ് കൂത്തുപറമ്പിലെ ബൈക്ക് ഷോറൂമില്‍ വിരണ്ട് ഓടിയെത്തിയ കാട്ടുപോത്ത് നാശം വിതച്ചിരുന്നു ഷോറൂമിൻ്റെ മുൻവശത്തെ ഗ്ളാസ് ചില്ലുകള്‍ തകർക്കുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം മാനന്തേരി, കണ്ണവം ചിറ്റാരിപ്പറമ്പ് മേഖലകളില്‍ കാട്ടുപോത്ത് എത്തിയിരുന്നുവെങ്കിലും അതിനെ പിടികൂടാൻ വനം വകുപ്പിന് കഴിഞ്ഞിരുന്നില്ല.കണ്ണവം വനമേഖലയോട് ചേർന്ന സ്ഥലങ്ങളിലാണ് കാട്ടുപോത്തുകളിറങ്ങുന്നത്. കാട്ടുപോത്ത് ആക്രമണത്തില്‍ 2023ല്‍ കോളയാട് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. നെടുംപൊയില്‍, കറ്റ്യാട്, കോളയാട്, പെരുവ, കണ്ണവം, മേഖലകളിലാണ് കാട്ടുപോത്തുകളുടെ സന്നിദ്ധ്യം ഉള്ളതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇതുകാരണം ഇവർ ഭീതിയിലാണ്.
إرسال تعليق