Join News @ Iritty Whats App Group

ജില്ലയില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ കര്‍ശന പരിശോധന

ജില്ലയില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ കര്‍ശന പരിശോധന


ണ്ണൂർ: തിരുവനന്തപുരം വിഴിഞ്ഞത്തെ ഹോട്ടലില്‍ ഭക്ഷ്യവിഷബാധയേറ്റ് രണ്ടുപേർ മരിച്ച സംഭവത്തെ തുടർന്ന് ജില്ലയില്‍ പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ.

ജില്ലയിലെ നിയോജക മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ 12 സർക്കിള്‍ ഇൻസ്പെക്ടർമാർ ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ നേതൃത്വത്തില്‍ ഹോട്ടലുകള്‍, തട്ടുകടകള്‍, ബേക്കറികള്‍, സൂപ്പർമാർക്കറ്റുകള്‍ തുടങ്ങിയ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നത്. മസാലപ്പൊടികള്‍, ശർക്കര, വിനാഗിരി, സോയ തുടങ്ങിയ ഭക്ഷ്യവസ്തുക്കളിലാണ് പരിശോധനയില്‍ കൂടുതലായും ജില്ലയില്‍ മായം കണ്ടെത്തിയിട്ടുള്ളത്. കച്ചവട സ്ഥാപനങ്ങള്‍ കൂടുതലുള്ള ഇരിക്കൂർ, മട്ടന്നൂർ, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കൂടുതല്‍ നിയമലംഘനങ്ങള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ലാബ് പരിശോധനയില്‍ ഭക്ഷ്യവസ്തുക്കളില്‍ മായം സ്ഥിരീകരിക്കപ്പെട്ടാല്‍ നിയമനടപടികള്‍ സ്വീകരിക്കും. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം പിഴയും ലൈസൻസ് റദ്ദാക്കലും ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.

കേസുകള്‍ ഗുരുതരമായാല്‍ ക്രിമിനല്‍ കേസ് രജിസ്റ്റർ ചെയ്യും. മായം സ്ഥിരീകരിച്ചാല്‍ ഉടൻ കട അടയ്ക്കാനുള്ള നിർദേശം നല്കും. സാമ്പിള്‍ പരിശോധനാഫലം 14 ദിവസങ്ങള്‍ക്ക് ശേഷമാണ് ലഭിക്കുക. പിന്നീടാണ്, തുടർനടപടികളിലേക്ക് നീങ്ങുക.

2025 എപ്രില്‍മുതല്‍ 2026 ജനുവരിവരെ കണ്ണൂരില്‍ 4551 പരിശോധനകള്‍ വകുപ്പ് നടത്തിയിട്ടുണ്ട്. ഇതില്‍ 6,117 സാമ്പിളുകള്‍ പരിശോധിക്കുകയും സാമ്പിള്‍ പരിശോധനയില്‍ 38 എണ്ണം ശരീരത്തിന് ഹാനികരമായി ബാധിക്കുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഏപ്രില്‍ മുതല്‍ 2026 ജനുവരിവരെയുള്ള കണക്ക് പ്രകാരം 507 നിയമലംഘന കേസുകളിലായി ജില്ലയിലെ ഭക്ഷ്യസുരക്ഷാ വിഭാഗം 1,08, 600 രൂപ പിഴ ചുമത്തിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group