യോഗ്യതയില്ലാത്ത അധ്യാപകർ ഇനി വേണ്ട; സ്വാശ്രയ കോളേജുകളിൽ യുജിസി യോഗ്യത നിർബന്ധമാക്കി സർക്കാർ ഉത്തരവ്
സ്വാശ്രയ കോളേജ് അധ്യാപകർക്ക് യുജിസി യോഗ്യത നിർബന്ധമാക്കി സർക്കാർ ഉത്തരവ്. അധ്യാപകർക്ക് യുജിസി യോഗ്യതയില്ലെങ്കിൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുമെന്ന കണ്ണൂർ സർവകലാശാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഗവർണറുടെ നിർദേശപ്രകാരമായിരുന്നു കണ്ണൂർ സർവകലാശാല തീരുമാനം.
സംസ്ഥാനത്ത് എഞ്ചിനിയറിങ് കോളേജുകൾ ഉൾപ്പെടെ 982 സ്വാശ്രയ കോളേജുകളുണ്ട്. ഇതിൽ 450 ആർട്‌സ് ആൻഡ് സയൻസ് കോളേജുകളും ഉൾപ്പെടുന്നു. സർക്കാർ ഉത്തരവ് നടപ്പിലാകുന്നതോടെ അത് ഇവയെ പ്രതിസന്ധിയിലാക്കും.
പല സ്വാശ്രയ-അഫിലിയേറ്റഡ് കോളേജുകളിലും യുജിസി യോഗ്യതയില്ലാത്ത അധ്യാപകർ ഉണ്ടെന്ന് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നായിരുന്നു ഗവർണർ കണ്ണൂർ സർവകലാശാലയ്ക്കയച്ച സർക്കുലർ.
إرسال تعليق