Join News @ Iritty Whats App Group

'മുസ്ലിങ്ങൾ സുരക്ഷിതർ, രാജ്യത്ത് മുസ്ലിങ്ങൾക്ക് പ്രതിസന്ധിയില്ല, മോദിയുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷം': കാന്തപുരം

'മുസ്ലിങ്ങൾ സുരക്ഷിതർ, രാജ്യത്ത് മുസ്ലിങ്ങൾക്ക് പ്രതിസന്ധിയില്ല, മോദിയുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷം': കാന്തപുരം


തിരുവനന്തപുരം: മുസ്ലിങ്ങൾ ഇന്ത്യയിൽ പ്രതിസന്ധികൾ നേരിടുന്നില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും കാന്തപുരം അബൂബക്കർ മുസ്ലിയാർ. ഇം​ഗ്ലീഷ് മാധ്യമത്തോടായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന. മോദിയുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യ പുരോഗതിക്കായി ഒന്നിച്ചുള്ള പ്രവർത്തനമാണ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തത്. വഖഫ്, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം മുതലായ വിഷയങ്ങളിൽ ആശങ്ക അറിയിച്ചെന്നും കാന്തപുരം പ്രസ്താവനയിൽ അറിയിച്ചിരുന്നു. ഇന്നലെയാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്. വിവിധ മേഖലകളിൽ കാന്തപുരത്തിൻ്റെ സംഭാവനകൾ ശ്രദ്ധേയമെന്ന് മോദി എക്സിൽ കുറിച്ചിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group