Join News @ Iritty Whats App Group

ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധം, ഡയസിന് മുകളിലേയ്ക്ക് ചാടിക്കയറാൻ ശ്രമിച്ച് പ്രതിപക്ഷ എംഎൽഎമാർ; സംഘർഷം

ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധം, ഡയസിന് മുകളിലേയ്ക്ക് ചാടിക്കയറാൻ ശ്രമിച്ച് പ്രതിപക്ഷ എംഎൽഎമാർ; സംഘർഷം


നിയമസഭയിൽ സ്പീക്കറുടെ ഡയസിന് മുകളിലേയ്ക്ക് ചാടിക്കയറാൻ പ്രതിപക്ഷ എംഎൽഎമാരുടെ ശ്രമം. പ്രതിഷേധം കടുത്തതോടെ സ്പീക്കർ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് പോയി. എംഎൽഎ അൻവർ സാദത്താണ് കാൽ ഉയർത്തി ഡയസിന് മുകളിലേക്ക് കയറാൻ ശ്രമിച്ചത്. ടി വി ഇബ്രാഹീം, സനീഷ് കുമാർ ജോസഫ് എന്നിവരും ഡയസിലേക്ക് ചാടി കടക്കാൻ ശ്രമിച്ചു. വാച്ച് ആൻഡ് വാർഡ് തടഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങൾ തിരികെ സീറ്റുകളിലേക്ക് തന്നെ മടങ്ങി.

സ്വർണക്കൊള്ള വിഷയം ഉന്നയിച്ചതോടെ സഭ പ്രക്ഷുബ്ദമായി. സ്വർണക്കൊള്ളയിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം ബാനർ ഉയർത്തി. ഡയസിനടുത്തെത്തി തൻറെ മുഖം മറയ്ക്കും വിധം ബാനർ ഉയർത്തിയ പ്രതിപക്ഷത്തോട് ബാനർ താഴ്ത്തണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. ബാനർ താഴ്ത്തിയില്ലെങ്കിൽ പിടിച്ചു മാറ്റുമെന്നും സ്പീക്കർ പറഞ്ഞു. ഇതിനിടെയാണ് ഡയസിലേക്ക് കയറാനുള്ള പ്രതിപക്ഷ ശ്രമം നടന്നത്.

സ്പീക്കർ കുറച്ച് സമയത്തിനകം തിരിച്ചെത്തിയെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. ഡയസിനു മുകളിൽ വീണ്ടും സ്വർണക്കൊള്ള വിഷയം ഉന്നയിച്ചുള്ള ബാനർ വെച്ച് സ്പീക്കറുടെ മുഖം മറച്ചു. പ്രതിപക്ഷ അംഗങ്ങൾ സഭയിൽ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട പാരഡി ഗാനവും പാടി.

Post a Comment

أحدث أقدم
Join Our Whats App Group