Join News @ Iritty Whats App Group

മിന്നല്‍ പ്പോലെ രജനീകാന്ത് വന്നിറങ്ങി, അമ്പരന്ന് കണ്ണൂര്‍ വിമാനത്താവള ജീവനക്കാര്‍

മിന്നല്‍ പ്പോലെ രജനീകാന്ത് വന്നിറങ്ങി, അമ്പരന്ന് കണ്ണൂര്‍ വിമാനത്താവള ജീവനക്കാര്‍


ട്ടന്നൂർ :തെന്നിന്ത്യൻ മെഗാ സ്റ്റാറിൻ്റെ മേക്കോവറില്ലാതെ ചെന്നൈ വിമാനത്തില്‍നിന്നും സഹയാത്രികർക്കൊപ്പം നടൻ രജനീകാന്ത് വന്നിറങ്ങിയപ്പോള്‍ കണ്ണൂർ വിമാനത്താവള അധികൃതർ ഞെട്ടി.

പലർക്കും ആദ്യം വിശ്വസിക്കാനായില്ല.

അമ്പരപ്പു മാറ്റിവച്ച്‌ കിയാല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ വി.കെ.അശ്വനി കുമാറിന്റെ നേതൃത്വത്തില്‍ തെന്നിന്ത്യൻ സൂപ്പർ സ്റ്റാറിനെ സ്വീകരിച്ചു. ക്ഷേത്രദർശനത്തിനാണു രജനീകാന്ത് കണ്ണൂരിലെത്തിയത്.

ആദ്യമായാണു കണ്ണൂരില്‍ വരുന്നതെന്ന് അദ്ദേഹം വിമാനതാവള ഉദ്യോഗസ്ഥരോടു പറഞ്ഞു. രജനീകാന്ത് വരുന്നത് അറിയാമായിരുന്നെങ്കിലും എന്നാണെന്ന വിവരം ലഭിച്ചിരുന്നില്ലെന്നു വി.കെ.അശ്വനി കുമാർ പറഞ്ഞു. ഞായറാഴ്ച്ച ഉച്ചയോടെ രജനീകാന്ത് ചെന്നെയിലേക്ക് മടങ്ങി.

ഹൃദ്യമായ സ്വീകരണത്തിനുശേഷം അദ്ദേഹം താമസസ്ഥലത്തേക്കു പുറപ്പെട്ടു. തളിപ്പറമ്പ രാജ രാജേശ്വര ക്ഷേത്രത്തിലും, മാടായിക്കാവിലും രജനീകാന്ത് ദർശനം നടത്തും എന്ന അഭ്യൂഹമുണ്ടായതിനെത്തുടർന്ന് ആരാധകരും മാധ്യമപ്രവർതകരും കാത്തുനിന്നെങ്ങിലും നിരാശയോടെ മടങ്ങി

Post a Comment

Previous Post Next Post
Join Our Whats App Group