Join News @ Iritty Whats App Group

മട്ടന്നൂർ പഴശ്ശി കനാല്‍ റോഡില്‍ തകര്‍ന്ന ഭാഗം പുനര്‍നിര്‍മാണം വൈകുന്നു

മട്ടന്നൂർ പഴശ്ശി കനാല്‍ റോഡില്‍ തകര്‍ന്ന ഭാഗം പുനര്‍നിര്‍മാണം വൈകുന്നു


മട്ടന്നൂർ: നഗരസഭയില്‍ പെട്ട ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള തകര്‍ന്ന പഴശ്ശികനാല്‍ റോഡില്‍ പുനര്‍നിര്‍മ്മിക്കാനുള്ള നടപടികള്‍ വൈകുന്നു.

തലശ്ശേരി മട്ടന്നൂര്‍ റോഡിലെ ഇരുകരയില്‍ ഉള്ള രണ്ട്‌ റോഡുകളാണ്‌ മാസങ്ങളായി ഒരു ഭാഗം തകര്‍ന്നു കിടക്കുന്നത്‌. ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള മട്ടന്നൂര്‍ തലശ്ശേരി റോഡില്‍ രണ്ട്‌ സര്‍ക്കാര്‍ ഓഫീസുകളിലേക്ക്‌ പോകേണ്ട റോഡ്‌ ഇടിഞ്ഞ്‌ കനാലില്‍ പതിക്കാന്‍ തുടങ്ങിയിട്ടും മാസങ്ങള്‍ കഴിഞ്ഞു. ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള വാട്ടര്‍ അതോറിറ്റി ഓഫീസ്‌ പ്രവര്‍ത്തിക്കുന്നത്‌ ഈ റോഡില്‍ തന്നെയാണ്‌. ഇതിനും പുറമെ രജിസ്‌ട്രേഷന്‍ ഓഫീസ്‌, എന്നിവിടങ്ങളിലും എത്തി ചേരേണ്ട റോഡിന്റെ ഒരു ഭാഗമാണ്‌ ഇടിഞ്ഞ്‌ കനാലിലേക്ക്‌ പതിച്ചത്‌. 

കഴിഞ്ഞ കാലവര്‍ഷത്തിലാണ്‌ കനാല്‍ കര റോഡിന്റെ ഒരു ചെറിയ ഭാഗം തകര്‍ന്നു കനാലിലേക്ക്‌ പതിച്ചത്‌. എന്നാല്‍ അറ്റകുറ്റപ്പണികള്‍ നടത്താതെ കാരണം റോഡിന്റെ കാല്‍ ഭാഗം ഇതിനകം തന്നെ കനാലിലേക്ക്‌ പതിച്ചുകഴിഞ്ഞു. ദിനംപ്രതി നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡുകളില്‍ ഒന്നാണ്‌ കനാല്‍ റോഡ്‌. കനാല്‍ റോഡ്‌ അപകടത്തില്‍ ആയിട്ടും അപകട സൂചന ബോര്‍ഡ്‌ വെക്കാനും അറ്റകുറ്റപ്പണി നടത്താനോ ഇറിഗേഷന്‍ വകുപ്പ്‌ ഇതുവരെ തയ്ാറായയിട്ടില്ല. 

വലിയ അപകടം സംഭവിച്ചാല്‍ മാത്രം തിരിഞ്ഞു നോക്കുക എന്നത്‌ മാത്രമാണ്‌ വകുപ്പിന്റെ കാഴ്‌ചപ്പാട്‌. രാത്രികാലങ്ങളില്‍ ഇതുവഴി കടന്നു വരുന്ന വാഹനങ്ങള്‍ വെളിച്ചക്കുറവ്‌ കാരണം അപകടത്തില്‍ പെടാതെ രക്ഷപ്പെടുന്നത്‌ ഭാഗ്യം കൊണ്ട്‌ മാത്രമാണ്‌. റോഡിന്റെ ഇടിഞ്ഞ ഭാഗം നന്നാക്കി സുരക്ഷിത യാത്ര ഒരുക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം ഇതിനുപുറമേ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എളുപ്പത്തില്‍ എത്തിച്ചേരാനുള്ള കനാല്‍ റോഡും തകര്‍ന്നിട്ട്‌ മാസങ്ങളായി. ലക്ഷങ്ങള്‍ മുടക്കി പുനര്‍ നിര്‍മ്മിച്ച റോഡിന്റെ ഭിത്തിയാണ്‌ കാല വൃക്ഷത്തില്‍ കനാലിലേക്ക്‌ പതിച്ചത്‌. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പുനസ്‌ഥാപിക്കാനും നടപടി ഇതുവരെ ഉണ്ടായിട്ടില്ല.

Post a Comment

أحدث أقدم
Join Our Whats App Group