വാട്‌സ്ആപ്പ് വെബ് യൂസർമാർക്ക് ഇനി വോയിസ്, വീഡിയോ കോളുകള്‍ ചെയ്യാം
ഇതുവരെ മൊബൈൽ ആപ്പിൽ മാത്രം ലഭ്യമായിരുന്ന വോയിസ്, വീഡിയോ കോൾ ഫീച്ചറുകൾ ഇനി വാട്‌സ്ആപ്പ് വെബ് ഉപയോക്താക്കൾക്കും ലഭിക്കും. മെറ്റ കഴിഞ്ഞ ദിവസമാണ് ഈ പുതിയ ഫീച്ചർ അവതരിപ്പിച്ചത്.
ഉപയോക്താക്കളുടെ ആവശ്യവും സൗകര്യവും സുരക്ഷയും കണക്കിലെടുത്ത് വാട്‌സ്ആപ്പ് നിരവധി ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും പുതിയതാണ് വാട്‌സ്ആപ്പ് വെബ്ബിലെ വോയിസ്, വീഡിയോ കോൾ സൗകര്യം. ഇതോടെ ഡെസ്ക്ടോപ്പിലും ലാപ്ടോപ്പിലും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് കോളുകൾ ചെയ്യാനാകും.
കഴിഞ്ഞ ഒരു വർഷമായി ഈ ഫീച്ചറിനായുള്ള ശ്രമങ്ങൾ നടക്കുകയായിരുന്നു. നിലവിൽ ബീറ്റാ വേർഷനിലാണ് ഇത് ലഭ്യം. വൈകാതെ തന്നെ എല്ലാ ഉപയോക്താക്കൾക്കും ഈ സൗകര്യം ലഭ്യമാകും. വിൻഡോസ്, മാക് ഡെസ്ക്ടോപ്പ് ആപ്പുകളിൽ ഈ ഫീച്ചർ ലഭിക്കും.
നിലവിൽ വാട്‌സ്ആപ്പ് വെബ് ഉപയോക്താക്കൾക്ക് മെസേജ് അയക്കാനും ഫോർവേഡ് ചെയ്യാനും ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാനും മാത്രമാണ് സാധിച്ചിരുന്നത്. എന്നാൽ പുതിയ ഫീച്ചർ വരുന്നതോടെ വോയിസ്, വീഡിയോ കോളുകളും ചെയ്യാൻ സാധിക്കും.
ഈ ഫീച്ചർ ഉപയോഗിക്കാൻ, നിങ്ങൾ വിളിക്കാൻ ആഗ്രഹിക്കുന്നയാളുടെ ചാറ്റ് ബോക്സ് തുറക്കുക. മുകളിൽ വോയിസ്, വീഡിയോ കോൾ ഐക്കണുകൾ കാണാം. നിലവിൽ ബീറ്റാ വേർഷനായതിനാൽ പലർക്കും വീഡിയോ കോൾ ഐക്കണിൽ ക്ലിക്ക് ചെയ്യുമ്പോൾ വാട്‌സ്ആപ്പ് വിൻഡോസ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശം വന്നേക്കാം.
വാട്‌സ്ആപ്പിലെ മറ്റ് കോളുകളെപ്പോലെ വെബ്ബിലെ വോയിസ്, വീഡിയോ കോളുകളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കും. ഐഒഎസിലും ഇതേ രീതിയിലാണ് കോളുകൾ സുരക്ഷിതമാക്കുന്നത്. നിലവിൽ വിൻഡോസ് ആപ്പ് വഴി ഈ ഫീച്ചർ ഉപയോഗിക്കാമെങ്കിലും, വൈകാതെ ബ്രൗസർ വഴി വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്കും ഇത് ലഭ്യമാകും.
إرسال تعليق